ബാഹുബലി എത്തിയിട്ടും കട്ടപ്പ എന്തിനു ബാഹുബാലിയെ കൊന്നു എന്ന സസ്പെന്‍സ് പൊളിക്കാന്‍ സോഷ്യല്‍ മീഡിയ്ക്ക് കഴിയുന്നില്ല; കാരണം ഇതാണ് ?

0

ബാഹുബലി എത്തുമ്പോള്‍ ആദ്യദിവസം ടിക്കറ്റ്‌ കിട്ടത്തവര്‍ക്കും ചിത്രത്തിന്‍റെ അണിയറക്കാര്‍ക്കും എല്ലാം ഉണ്ടായിരുന്നത് ഒരേ ഒരു ഭയം മാത്രം .ബാഹുബലിയെ എന്തിന് കട്ടപ്പ കൊന്നു?ഈ ചോദ്യത്തിന്റെ ഉത്തരം സോഷ്യല്‍ മീഡിയ വഴി പ്രച്ചരിക്കുമോ ?സിനിമ കണ്ടവര്‍ സോഷ്യല്‍മീഡിയ വഴി അതിനുത്തരം പ്രചരിപ്പിക്കരുതെന്ന അപേക്ഷയുമായി പലരും രംഗത്തെത്തി. പലരും ഫേസ്‌ക്ക് അക്കൗണ്ട് വരെ ഡീ ആക്ടിവേറ്റ് ചെയ്തു. എന്നാല്‍ ചിത്രം ഇറങ്ങി രണ്ടോ മൂന്നോ ഷോകള്‍ കഴിഞ്ഞിട്ടും കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന്റെ ഉത്തരം ആരും പുറത്തുവിട്ടില്ല.കണ്ടവരും പറയുന്നത് അത് വാക്കില്‍ പറയാന്‍ കഴിയില്ല എന്ന് .അതിനു ഒരു കാരണം ഉണ്ട് .അത് ഇങ്ങനെ :

ഒരുവാക്കില്‍ പറഞ്ഞുതീര്‍ക്കാനാകുന്നതല്ല ബാഹുബലിയുടെ മരണകാരണം. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന്റെ ഉത്തരം ഒരു സിനിമയാകെ കൊണ്ടാണ് രാജമൗലി പറഞ്ഞുവെക്കുന്നത്. സിനിമയുടെ ഭൂരിഭാഗവും അമരേന്ദ്രബാഹുബലിയെ കട്ടപ്പയെന്തിന് കൊന്നെന്ന് തന്നെയാണ് വിശദീകരിക്കുന്നത്. വെറും ഒരു മെസേജ് കൊണ്ട് ആ കാരണം വിശദീകരിക്കാനാകില്ല. 171 മിനുട്ട് ചിത്രത്തിലെ രണ്ടര മണിക്കൂറോളം നേരവും ഈ കാരണമാണ് സിനിമയില്‍ വിശദീകരിച്ചത്.ഇനി പറയൂ രാജ മൌലി ആളൊരു സംഭവം തന്നെയല്ലേ .