കൈകള്‍ ഇല്ലെങ്കിലും വിശ്വാസ് ഇന്ത്യക്കായി മുങ്ങിയെടുത്തത് മൂന്ന് മെഡലുകള്‍

0

വിശ്വാസ്‌ എന്നാല്‍ ആത്മവിശ്വാസം എന്ന് പറയുന്നതാകും ഉചിതം . ഇരുകൈകളും തുണയില്ലാത്ത വിശ്വാസ്‌  ഇന്ത്യക്കായി മുങ്ങിയെടുത്തത് മൂന്ന് മെഡലുകള്‍ എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ .അതേ കാനഡയില്‍ നടന്ന 2016 സ്പീറോ കാന്‍ ആം പാര-സ്വിമ്മിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി മൂന്ന് മെഡലുകള്‍ നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ഈ 26കാരന്‍.കഴിഞ്ഞ ആഴ്ച്ച നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്ക്, ബ്രീസ്റ്റ്‌സ്‌ട്രോക്ക് വിഭാഗങ്ങളില്‍ വെള്ളിയും 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ വെങ്കലവുമാണ് വിശ്വാസം നീന്തല്‍ക്കുളത്തില്‍ നിന്നും സ്വന്തമാക്കിയത് .

നീന്തല്‍ താരം ആകണമെന്നായിരുന്നു വിശ്വാസിന്റെ ചെറുപ്പം മുതല്‍ ഉള്ള മോഹം .പക്ഷെ  പത്താം വയസ്സില്‍ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ ടെറസ് നനയ്ക്കുന്നതിനിടെ ഇലക്ടിക് കമ്പിക്ക് മുകളിലേക്ക് വീണു ഉടഞ്ഞത് വിശ്വാസിന്റെ സ്വപ്നങ്ങള്‍ കൂടിയായിരുന്നു .ദുരന്തത്തില്‍ വിശ്വാസിന് ഇരുകൈകളും നഷ്ടമായി,കൂടെ അച്ഛനെയും ..വൈദ്യുതാഘാതത്തില്‍ നിന്നും മകനെ രക്ഷിക്കാന്‍ ഓടിയെത്തിയ വിശ്വാസിന്റെ അച്ഛന്‍  സത്യനാരായണ മൂര്‍ത്തി. തത്ക്ഷണം മരിക്കുകയായിരുന്നു . രണ്ട് മാസം കോമയിലായിരുന്നു വിശ്വാസ് ,ദുരന്തത്തില്‍ നിന്നും ഉണര്‍ന്നപ്പോഴേക്കും  രണ്ട് കൈകളും മുറിച്ചുനീക്കിയിരുന്നു .നാം ജീവിതത്തില്‍ തോല്‍ക്കുന്നത് സത്യത്തില്‍ പ്രതിസന്തികളെ നേരിടാതെ ഒളിച്ചോട്ടം നടത്തുമ്പോള്‍ ആണെന്ന് വിശ്വാസ്‌ അന്നേ വിശ്വസിച്ചു ..

പതിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്ന വിശ്വാസ് ആത്മവിശ്വാസം വെടിയാതെ പഠിച്ച് ബികോം ബിരുദമെടുത്തു. പഠനത്തിനിടയല്‍ ഡാന്‍സ്, കുങ്ഫൂ, നീന്തല്‍ പരിശീലനവും. പുതിയ വീഥികള്‍ വെട്ടിപ്പിടിക്കാന്‍ താങ്ങായി സുഹൃത്തുക്കളും ഉണ്ടായത് വിശ്വാസിന്റെ ആത്മവിശ്വാസം കൂട്ടി.
വൈകാതെ ആസ്ത ആന്റ് ബുക്ക് എ സ്‌മൈല്‍ എന്ന എന്‍ജിഒ വിശ്വാസിന്റെ നീന്തല്‍ പരിശീലനത്തിന് പിന്തുണയുമായെത്തി. താമസ സൗകര്യവും ഭക്ഷണവും അടക്കം സൗജന്യ പരിശീലനം. മറ്റ് നീന്തല്‍താരങ്ങളും പിന്തുണയായെത്തി. സായ് പ്രതിനിധി ആയാണ് വിശ്വാസ് കാനഡയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് നീന്തല്‍ കുളത്തില്‍ ഇറങ്ങിയത്. 2020ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ നീന്തല്‍ കുളത്തിലിറങ്ങി ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടണമെന്നാണ് വിശ്വാസിന്റെ ഇപ്പോഴത്തെ സ്വപ്നം. ആത്മവിശ്വാസവും ദൈവാനുഗ്രഹവും കൂടെ ഉണ്ടെങ്കില്‍ വിശ്വാസ്‌ അത് നേടുക തന്നെ ചെയ്യും എന്ന് ഈ ചെറുപ്പകാരന്റെ കണ്ണുകള്‍ പറയുന്നു .

Save