ഇത് ബുള്ളറ്റ് ട്രെയിനുകളുടെ രാജാവ് ;വേഗത മണിക്കൂറില്‍ 350 കിലോമീറ്റര്‍

0

ലോകത്തിലെ ഏറ്റവും വേഗതയാര്‍ന്ന ബുള്ളെറ്റ് ട്രെയിന്‍ ചൈനയില്‍ ഓടിത്തുടങ്ങി.മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ ശേഷിയുള്ള, തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത ബുള്ളറ്റ് ട്രെയിനുകളാണ്  ചൈനയില്‍ സര്‍വീസ് ആരംഭിച്ചത്.

ട്രെയിന്‍ നമ്പര്‍ ജി8041 ഡാലിയനില്‍ നിന്ന് ഷെന്‍യാംഗിലേക്കാണ് ആദ്യ സര്‍വീസ് നടത്തിയത്. ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്‌സ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ പാസഞ്ചര്‍ ട്രെയിനാണ് ഇത്.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചൈന, ജപ്പാന്റയും ജര്‍മ്മനിയുടെയും ബുള്ളറ്റ് ട്രെയിന്‍ ടെക്‌നോളജി മാതൃകയില്‍ ഹൈ-സ്പീഡ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു. അതിന് ശേഷം പെട്ടെന്ന് തന്നെ അവരുടെ കണക്ടിവിറ്റി മെച്ചപ്പെടുത്താന്‍ നെറ്റ്‌വര്‍ക്ക് വിപുലീകരിച്ചു.

നിലവില്‍ ചൈനയില്‍ ഓടുന്ന ഹൈ സ്പീഡ് ട്രെയിനിന്റെ വേഗത മണിക്കൂറില്‍ 280 കിലോമീറ്ററാണ്. ചൈനയുടെ ബുള്ളറ്റ് ട്രെയിനുകള്‍ക്ക് ഇപ്പോള്‍ തന്നെ അന്താരാഷ്ട്രതലത്തില്‍ ഉപഭോക്താക്കളായികഴിഞ്ഞു. ഇന്‍ഡോനേഷ്യ, റഷ്യ, ഇറാന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നെല്ലാമാണ് ഉപഭോക്താക്കള്‍. സാങ്കേതികവിദ്യകള്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിനിടയിലും ചെന്നൈ-ഡല്‍ഹി ഇടനാഴിക്കായുള്ള സാധ്യതാ പഠനവും ചൈന നടത്തുന്നുണ്ട്. അതിനായി ബുള്ളറ്റ് ട്രെയിന്‍ ട്രാക്കുകള്‍ പണിയുന്നതിനുള്ള കരാര്‍ ചൈന കൈയിലാക്കികഴിഞ്ഞു.