നിങ്ങള്‍ റെഡിമെയിഡ് ചപ്പാത്തികള്‍ ഉപയോഗിക്കാറുണ്ടോ?; എന്നാല്‍ ഇതൊന്നു ശ്രദ്ധിക്കുക

1

ചപ്പാത്തിക്ക് മാവ്‌ കുഴച്ചു പിന്നെ പരത്തി ,അതും കഴിഞ്ഞു ചുട്ടെടുത്തു വരുമ്പോള്‍ നേരം കുറെ ആകും. ആ ഇന്‍സ്റ്റന്റ് ചപ്പാത്തി ആയാല്‍ ഈ പാടൊന്നും ഇല്ല . ഇങ്ങനെ പറയാന്‍ വരട്ടെ .റെഡിമെയ്ഡ് ചപ്പാത്തിയെ പുകഴ്ത്തും മുന്പ് കുറച്ചു കാര്യങ്ങള്‍ അറിയേണ്ടതുണ്ട് .

ചപ്പത്തിയെ മലയാളി വീടുകളിലേക്ക് രണ്ടു കൈയും നീട്ടി സ്വീകരിച്ചിട്ടു കുറച്ചു വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ .എന്നാല്‍ പഞ്ചാബ്,ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്‌, കാശ്മീര്‍ , ഗുജറാത്ത്, മദ്ധ്യപ്രദേശിന്റെ കുറേ ഭാഗങ്ങള്‍ ഇവിടെയൊക്കെയുള്ളവര്‍ പുരാതനകാലം മുതല്‍ ഗോതമ്പ് ചപ്പാത്തി ശീലമാക്കിയവരാണ്. നമുക്ക് ഇവിടെ കേരളത്തില്‍ നല്ല ഗോതമ്പു കിട്ടാനില്ല . ഉത്തരേന്ത്യയില്‍ കിട്ടുന്ന തവിട്ടുനിറമുള്ള മുഴുത്ത ‘ സര്‍ബത്തി’ ഗോതമ്പ് കേരളത്തില്‍ ലഭ്യമല്ല. അവിടെ കിട്ടുന്ന മൂന്നാം തരം ഗോതമ്പാണു നമുക്കു കേരളത്തില്‍ ലഭിക്കുന്നത്.സര്‍ബത്തി ഗോതമ്പ് പൊടിച്ചാല്‍ കിട്ടുന്ന മായമില്ലാത്ത സുലഭമായ ആട്ട നമുക്ക് ഇവിടെ കിട്ടുന്ന ഗോതമ്പില്‍ നിന്നു ലഭിക്കില്ല. അതുകൊണ്ട് അതില്‍ മൈദ മിക്സ് ചെയ്താണ്ഇവിടെ വില്‍ക്കുന്നത് എന്നറിയാമോ .

മൂന്നുനേരവും ചപ്പാത്തികഴിക്കുന്ന ഉത്തരേന്ത്യന്‍ ജനങ്ങളില്‍ റെഡിമെയിഡ് ചപ്പാത്തികള്‍ ആരും വാങ്ങിക്കഴിക്കാറില്ല. എന്നാല്‍ ചുട്ടെടുക്കുന്ന ചപ്പാത്തി രണ്ടുദിവസം വരെ ഭദ്രമായി തുണികളില്‍ പൊതിഞ്ഞ് അവര്‍ യാത്രകളില്‍ ഉപയോഗിക്കാറുണ്ട്. റെഡിമെയിഡ് ചപ്പാത്തി ഇങ്ങ് കേരളത്തിലാണ് പോപ്പുലര്‍ .

നമ്മള്‍ മലയാളികള്‍ പാക്കേജു ഫുഡ്‌ കള്‍ക്ക് അടിമകളായത് ബിസ്സിനസ്സുകാര്‍ നന്നായി മുതലെടുക്കുകയാണ്. ഗോതമ്പ് മാവ് വെള്ളം ചേര്‍ത്തു ചപ്പത്തിക്കായി കുഴച്ചു പതം വരുത്തി മാറ്റി വയ്ക്കുക. കൂടുതല്‍ സമയം വേണ്ട 15 മിനിട്ട് കഴിയുമ്പോള്‍ അതിന്റെ നിറം മാറുന്നു. സമയം കൂടുന്നതനുസരിച്ച് അതിന്റെ നിറം കൂടുന്നു. ഫംഗസ് (പൂപ്പല്‍) രൂപപ്പെടുന്നത് മൂലമാണിത്. പിന്നീട് അതിനു സത്യത്തില്‍ചപ്പാത്തിയുടെ നിറവും ഗുണവും ഇല്ലാതാകുന്നു.പരത്തി വച്ചിരുക്കുന്ന പായ്ക്കറ്റില്‍ പൊതിഞ്ഞ ചപ്പാത്തിയുടെ നിറവും നമ്മള്‍ വീട്ടില്‍ ഉണ്ടാക്കുന്ന ചപ്പാത്തിയുടെ നിറവും ഒത്തുനോക്കുക.സത്യം ബോദ്ധ്യമാകും.

ഗള്‍ഫില്‍ കിട്ടുന്ന ഉയര്‍ന്ന ഗുണനിലവാരമുള്ള ചോളത്തില്‍ നിന്നുണ്ടാക്കുന്ന പാകം ചെയ്ത “കുബ്ബൂസ്” ഉടനടി ഉപയോഗി ക്കണമെന്നാണു നിര്‍ദ്ദേശം. അതു സൂക്ഷിക്കുന്നതു പ്രത്യേക സംവിധാനത്തിലുമാണ്. ഇവിടെ ചപ്പാത്തി സൂക്ഷിക്കുന്നതു തുറസ്സായ കാറ്റും വെയിലും കൊള്ളുന്ന സ്ഥലത്ത്.വെള്ളം ചേര്‍ത്തു കുഴച്ചുണ്ടാക്കുന്ന ചപ്പാത്തി പാകം ചെയ്യാതെ എത്ര മണിക്കൂര്‍ നിറവ്യത്യാസം വരാതെ സൂക്ഷിക്കാം..? ഒരു മണിക്കൂര്‍ അല്ലെങ്കില്‍ ഒരു ദിവസം.അതിനപ്പുറം അതു സൂക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍ ഇവിടെ വില്‍പ്പനയ്ക്കായി ആഴ്ചകളോളം അതു കടകളില്‍ ഇരിക്കുന്നു. എന്തായാലും നല്ല നിലവാരമുള്ള ഗോതമ്പുപൊടി വാങ്ങി അന്നത്തെ ആവശ്യത്തിനുള്ള മാവ് കുഴച്ച് ചൂടോടെ സ്വയം ചപ്പാത്തി പരത്തി ചുട്ടെടുത്തു കഴിക്കുന്നത് തന്നെയാണ് ആരോഗ്യത്തിനു നല്ലത് .

1 COMMENT

  1. ഇതൊക്കെ സത്യം തന്നെയാണോഡേയ് ? ഒന്നും വിശ്വസിച്ചു കഴിക്കാന്‍ മേലാണ്ടായി… 🙁

LEAVE A REPLY