ലോകത്തിലെ ഏറ്റവും വലിയ പാലം ഇനി ചൈനയ്ക്കു സ്വന്തം, വീഡിയോ

0

ലോകത്തിലെ ഏറ്റവും വലിയ പാലം ഇനി ചൈനയ്ക്കു സ്വന്തം.1.023 ബില്യണ്‍ യുവാന്‍ ചിലവില്‍ മൂന്ന് വര്ഷം കൊണ്ടാണ് പാലം നിര്‍മ്മിെച്ചത്.സെപ്റ്റംബറില്‍ ആണ്  പാലം നിര്‍മ്മാണം പൂര്‍ത്തിയായത്. 1000 എഞ്ചിനിയര്‍ന്മാരും ടെക്‌നിഷ്യന്മാരും ജോലിയിലുണ്ടായിരുന്നു.കഴിഞ്ഞ ദിവസം പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു .

നിഷു നദിയ്ക്ക് കുറുകെ ചൈനയിലെ യുനാന്‍, ഗൈസൗവ് എന്നീ പ്രവശ്യകളെ ഒന്നിപ്പിക്കുന്നതാണ് പാലം. ലോകത്തിലെ ഏറ്റവും വലിയ പാലമായിരുന്ന സിദ്ദു റിവര്‍ ബ്രിഡ്ജിന്റെ ഒന്നാം സ്ഥാനത്തെ കടത്തിവെട്ടിയാണ് ചൈനയില്‍ തന്നെ അടുത്ത പാലം ഉയര്‍ന്നിരിക്കുന്നത്.ലോകത്തിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന ചൈനയിലെ തന്നെ ഗ്ലാസ് തൂക്കുപാലം ആഗസ്റ്റ് 20 നാണ് പ്രവര്‍ത്തമാരംഭിച്ചത്.