ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന കമ്പനികൾ ഇതൊക്കെയാണ്

0

മികച്ച ശമ്പളം ആഗ്രഹിക്കാത്തവര്‍ ആരാണ്..എങ്കിലും കിട്ടുന്ന ശമ്പളത്തില്‍ ജീവിക്കാനാണ് പലരുടെയും വിധി. എന്നാൽ ഇതാ ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം വാഗ്ദാനം ചെയ്യുന്ന ചില കമ്പനികള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

ലിങ്ക്ഡിനെ കുറിച്ചു നിങ്ങള്‍ എല്ലാവരും കേട്ടുകാണും. പ്രൊഫഷണലുകൾക്കായുള്ള ഒരു സോഷ്യൽ നെറ്റ്വർക്കാണ് ലിങ്ക്ഡിൻ. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂ ആസ്ഥാനമായി പ്രവർത്തിക്കുന്നു. അവിടെ ജോലി ചെയ്യുന്ന ഒരാള്‍ വാങ്ങുന്ന ശരാശരി ശമ്പളം അറിയാമോ . 150,000 ഡോളര്‍. അടിസ്ഥാന ശമ്പളം 127,000 ഡോളർ.

കിൻഡിൽ പോലുള്ള കൺസ്യൂമർ ഇലക്ട്രോണിക് ഉപകരണങ്ങൾ നി‍ർമ്മിക്കുന്ന കാലിഫോർണിയയിലെ സണ്ണിവെയ്ൽ ആസ്ഥാനമായി പ്രവ‍ത്തിക്കുന്ന ഗവേഷണ – വികസന കമ്പനിയായ ആമസോണ്‍ ലാബിലെ ശമ്പളം 152,800 ഡോളരാണ്. ഇനി എല്ലാവര്ക്കും അറിയേണ്ടത് നമ്മുടെ സ്വന്തം ഫേസ്ബുക്കില്‍ ഉദ്യോഗസ്ഥരുടെ ശമ്പളമാണ് . 155,000 ഡോളരാണ് ഫേസ്ബുക്ക്
തങ്ങളുടെ ജോലിക്കാര്‍ക്ക് നല്‍കുന്നത്. അടിസ്ഥാന ശമ്പളം: 130,000 ഡോളർ.

ലോകത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് സേ‍ർച്ച് സൈറ്റ് ആയ ഗൂഗിളിലെ ശരാശരി ശമ്പളം: 155,250 ഡോളർ. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവാണ് ആസ്ഥാനം. കാലിഫോർണിയയിലെ സാന്താ ക്ലാരയിലുള്ള സൈബർ സെക്യൂരിറ്റി സോഫ്റ്റ്വെയർ നിർമ്മാണ കമ്പനിയാണ് പാലോ ആൾട്ടോ നെറ്റ്‍വ‍ർക്ക്. ഫയർവോൾ സ്യൂട്ടാണ് കമ്പനിയുടെ ഉത്പന്നം. ശരാശരി ശമ്പളം: 140,020 ഡോളർ.

കാലിഫോർണിയയിലെ സാന്താ ക്ലാരയിലുള്ള സൈബർ സെക്യൂരിറ്റി സോഫ്റ്റ്വെയർ നിർമ്മാണ കമ്പനിയാണ് പാലോ ആൾട്ടോ നെറ്റ്‍വ‍ർക്ക്. ഫയർവോൾ സ്യൂട്ടാണ് കമ്പനിയുടെ ഉത്പന്നം. ശരാശരി ശമ്പളം: 140,020 ഡോളർ. വിസ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫറുകൾ, ബ്രാൻഡഡ് ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് കാർഡുകൾ എന്നിവയിലൂടെ ആഗോള സാമ്പത്തിക സേവനം എളുപ്പമാക്കുന്ന കമ്പനിയാണ് വിസ. ശരാശരി ശമ്പളം: 142,000 ഡോളർ.

വാൾമാർട്ട് ഇ – കൊമേഴ്സ് വാൾമാർട്ട് ഡോട്ട് കോം, സാംസ് ക്ലബ്.കോം തുടങ്ങിയ വെബ്സൈറ്റുകൾ കമ്പനിക്ക് കീഴിലുള്ളവയാണ്. ശരാശരി ശമ്പളം: 143,500 ഡോളർ.മൈക്രോസോഫ്റ്റ് 1975ൽ സ്ഥാപിതമായ മൈക്രോസോഫ്റ്റ് വാഷിംങ്ടൺ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. സോഫ്റ്റ്‍വെയ‍ർ സേവനങ്ങളാണ് കമ്പനിയുടെ പ്രധാന ബിസിനസ്. ശരാശരി ശമ്പളം: 144,000 ഡോളർ.