ട്രംപ് വന്നു ,മലേഷ്യന്‍ റിന്ഗ്ഗിറ്റ് കൂപ്പുകുത്തുന്നു

0

കൊലാലംപൂര്‍ : ഒരാഴ്ചയ്ക്കുള്ളില്‍ 5% വരെ വിലയിടിഞ്ഞ മലേഷ്യന്‍ റിന്ഗ്ഗിറ്റ് അമേരിക്കന്‍ ഡോളറിനെതിരെ 4.41 എന്ന നിലയിലേക്ക് കൂപ്പുകുത്തി.അപ്രതീക്ഷിതമായി അമേരിക്കന്‍ ഇലക്ഷനില്‍ ട്രംപിന്റെ വിജയമാണ് മലേഷ്യന്‍ കറന്‍സിയെ സാരമായി ബാധിച്ചത് .കറന്‍സിയെ രക്ഷിക്കാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടലുകള്‍ നടത്തിതുടങ്ങി.

ട്രംപ് ഭരണത്തിലെത്തിയാല്‍ ഫ്രീ ട്രേഡ് നിര്‍ത്തലാക്കുമെന്ന ഭയമാണ് മലേഷ്യന്‍ റിന്ഗ്ഗിറ്റിന് വിനയായത് .കയറ്റുമതിയുമായി ബന്ധപ്പെട്ട് കിടക്കുന്ന മലേഷ്യയുടെ സമ്പദ് വ്യവസ്ഥയെ അത്തരത്തിലൊരു നീക്കം കാര്യമായി ബാധിക്കുമെന്നത് വിപണിയില്‍ നിഴലിച്ചു .

റിന്ഗ്ഗിറ്റ് വിലയിടിഞ്ഞതിനെ തുടര്‍ന്ന് ജനജീവിതം കൂടുതല്‍ ദുരിതത്തിലായി .ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് വിലയുയരുന്ന അവസ്ഥയാണ്‌ നിലവില്‍ .അതോടൊപ്പം വിദേശതൊഴിലാളികള്‍ ധാരാളമുള്ള മലേഷ്യയിലേക്ക് തൊഴിലാളികളെ ലഭിക്കാന്‍ ചെലവേറും .നാണയപ്പെരുപ്പം വര്‍ദ്ധിക്കുകയും സാധനങ്ങളുടെ വില കുതിച്ചുയരുകയും ചെയ്യുമ്പോള്‍ സര്‍ക്കാര്‍ നിസഹായരായി നോക്കി നില്‍ക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറെ മാസങ്ങളായി സംഭവിക്കുന്നത്‌.ചൈനയുമായുള്ള മലേഷ്യന്‍ വ്യാപാരബന്ധവും പ്രതീക്ഷരീതിയിലുള്ള ഫലം ചെയ്യുന്നില്ല .