ജോണി വാക്കര്‍ എന്ന് കേള്‍ക്കുമ്പോള്‍ മലയാളിക്ക് ആദ്യം മമ്മൂട്ടി ആവും മനസ്സില്‍ വരുക എന്നാല്‍ ലോകം മുഴുവന്‍ ചില്ല് കുപ്പിയിലെ സ്വര്‍ണ വര്‍ണ്ണമുള്ള സ്കോച്ച് വിസ്കിയുടെ തലയെടുപ്പുള്ള പേരായിട്ടാണ് ആ നാമം ഓര്‍ക്കുക.

ലോകത്തിലെ മദ്യ നിര്‍മ്മാണ ഭീമനായ ഡിയാജിയോ ആ പേരിലല്ല അറിയപ്പെടുന്നത് എന്നാല്‍ അതിന്‍റെ തറവാടിത്തമുള്ള ഉത്പന്നങ്ങളില്‍ ആണ്. ജോണിവാക്കെര്‍, ഗിന്നസ് തുടങ്ങി സാധാരണ കേള്‍ക്കുന്ന പേരുകളില്‍ നാനൂറോളം മദ്യ ഉല്‍പന്നങ്ങള്‍ ഡിയാജിയോ വിപണിയില്‍  എത്തിക്കുന്നു. ഓരോ വര്‍ഷവും 6.5 ബില്യന്‍ മദ്യം നിര്‍മ്മിക്കുന്ന കമ്പനി നൂറുവര്‍ഷത്തിലേറെയായി  ഗുണനിലവാരത്തില്‍ ഇന്ന് വരെ ഒരു മാത്ര പോലും പിന്നില്‍ പോയിട്ടില്ല

ഒരേ സമയം ഒരു ബ്രാന്‍ഡുകള്‍ വിപണിയിയില്‍ എത്തിക്കുകയും, മദ്യം നിര്‍മ്മിക്കുകയും ചെയ്യുന്ന കമ്പനി മദ്യ നിര്‍മ്മാണത്തില്‍ പാരമ്പര്യ, പുരാതന മാര്‍ഗങ്ങള്‍ പിന്തുടരുമ്പോഴും അത്യാധുനിക നിര്‍മ്മാണ മാര്‍ഗങ്ങള്‍  ആണ് ഡിസ്റ്റിലറികളില്‍ ഉപയോഗിക്കുന്നത്.

ബ്ലൂ, പ്ലാറ്റിനം, ഗോള്‍ഡ്‌, ബ്ലാക്ക്‌, റെഡ് ലേബല്‍ മദ്യങ്ങള്‍ തൊപ്പിക്കാരന്‍ ജോണിവാക്കറിന്‍റെ ശ്രേണിയെ എന്നും ഉന്നത കുലജാതരായി നിര്‍ത്തുന്നു.

ഇരുനൂറു വര്‍ഷമായി വിപണിയുടെ മുന്‍പന്തിയില്‍ നിന്ന തൊപ്പികാരന് ഒരു തൊപ്പിക്കാരി പകരക്കാരിയാവുന്നു. ആശയ മുന്നേറ്റ സാധ്യത മുന്നറിയിപ്പായി നല്‍കി ഈ സ്പെഷ്യല്‍ എഡിഷന്‍ മദ്യക്കുപ്പികള്‍ അന്തര്‍ദേശീയ വനിതാ ദിനം, വിമെന്‍സ് ഹിസ്റ്ററി മാസം, എന്നീ വിശേഷങ്ങള്‍ക്ക് കൂടി മാറ്റ് കൂട്ടി മാര്‍ച്ചില്‍ അമേരിക്കയില്‍ വിപണം ആരംഭിക്കും. ബ്രാന്‍ഡ്‌ ഫെമിനൈസ് ചെയ്യാന്‍ മുന്നിട്ടിറങ്ങുന്നവയില്‍  ഏറ്റവും പുതിയ കമ്പനി ആണിത് . ജെന്ടെര്‍ ഇക്വാലിറ്റി ചര്‍ച്ച ചെയ്യപ്പെടുന്ന ഈ കാലത്ത് ഇതിനെ രണ്ടു രീതികളില്‍ ആണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. സ്ത്രീകള്‍ എന്നും ദൂരെ നിര്‍ത്തുന്ന വിസ്കിയെ അവരിലേക്ക്‌ അടുപ്പിക്കാന്‍ ഇതിനാവും എന്നും കമ്പനി കരുതുന്നു

എന്നാല്‍ മദ്യപാനം ആരോഗ്യപരമാകണം എന്നാണ് കമ്പനി മുന്നോട്ടു വയ്ക്കുന്ന ആശയം. ‘റസ്പോന്‍സിബിള്‍ ഡ്രിങ്കിങ്” എന്ന ആശയം ജനത്തിനു മുന്നില്‍ എത്തിക്കാനും കമ്പനി പ്രവര്‍ത്തിക്കുന്നു. ഊബര്‍ കമ്പനിയുമായി വിവിധ രാജ്യങ്ങളില്‍ ഉണ്ടാക്കിയ പുതിയ കരാര്‍  ഒരു  “റസ്പോന്‍സിബിള്‍ നൈറ്റ്‌ ഔട്ട്‌ “ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കമ്പനി വഴി ഒരുക്കുന്നു .

എല്ലാത്തിനും പുറമേ ലേഡി ജോണിവാക്കെര്‍ ഓരോ കുപ്പിയിലും ഒരു ഡോളര്‍ വീതം വനിതകളുടെ ആവശ്യങ്ങള്‍ക്ക്  വേണ്ടി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘനകള്‍ക്ക് നല്‍ക്കാനും അവര്‍ തീരുമാനിച്ചു. ഈ ഇനത്തില്‍ 250000 ഡോളര്‍ അതിനായി നല്‍കും

അങ്ങനെ അവള്‍ വരുകയാണ്. പുതിയ മാറ്റത്തിന്, ചരിത്രത്തിന്‍റെ ഭാഗമാകാന്‍. ലോക വനിതകളുടെ പ്രതീകമായി, പുരുഷമാരുടെ മുന്നിലേക്ക്, നിങ്ങള്‍ മദ്യപിക്കുമ്പോള്‍ അവളും അരികില്‍ ഉണ്ടാവും