ഒരു ബാഗ് നിറയെ വിലമതിക്കാനാവാത്ത വജ്രാഭരണങ്ങള്‍ ലഭിച്ചിട്ടും പോലിസിനെ ഏല്‍പ്പിച്ചു; ഇന്ത്യന്‍ ഇന്ത്യൻ ശുചീകരണ തൊഴിലാളിയെ ആദരിച്ച് ദുബായ് പോലീസ്

1

ഇന്ത്യന്‍ ഇന്ത്യൻ ശുചീകരണ തൊഴിലാളിയെ ആദരിച്ച് ദുബായ് പോലീസ്. വിലമതിപ്പുള്ള വജ്രാഭാരണങ്ങള്‍ കളഞ്ഞു കിട്ടിയിട്ടും അത് ദുബായ് പോലീസില്‍ സുരക്ഷിതമായി തിരികെ ഏല്‍പ്പിച്ച് മാതൃക കാട്ടിയതിനാണ് അഭിനന്ദനം.

ഇന്ത്യക്കാരനായ വിനാകട്ടറിനാണ് 200,000 ദിര്‍ഹം മൂല്യം വരുന്ന സ്വര്‍ണ-വജ്ര ആഭരണങ്ങളടങ്ങിയ ബാഗ് കിട്ടിയത്. എന്നാല്‍ തനിക്ക് കളഞ്ഞു കിട്ടിയ ബാഗിനുള്ളിൽ വിലമതിക്കാനാവാത്ത വജ്രാഭരണങ്ങളായിരുന്നു എന്നറിഞ്ഞിട്ടും  ദരിദ്രനായ ഈ തൊഴിലാളി അത് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം അല്‍ ഖിസീന്റെ തെരുവോരത്ത് കൂടി നടന്നു പോകുമ്പോഴായിരുന്നു ശുചീകരണ തൊഴിലാളിയായ വെങ്കിട്ടരാമണന് ഒരു ബാഗ് ലഭിച്ചത്. കിട്ടിയ ബാഗ് തുറന്ന് നോക്കിയപ്പോള്‍ നിറയെ വജ്രം പതിച്ച ആഭരണങ്ങള്‍. ആഭരണങ്ങൾ കണ്ടിട്ടും വെങ്കിട്ടരാമണന്റെ മനസ്സ് മഞ്ഞളിച്ചില്ല.

പിന്നെ ഒന്നുമാലോചിച്ചില്ല, നേരെ ദുബായ് ഖിസീസ് പൊലീസ് സ്റ്റേഷനിലേക്ക് കയറി ചെന്ന് ബാഗ് പൊലീസുകാര്‍ക്ക് കൈമാറി വിവരം പറഞ്ഞു. ബാഗ് തുറന്ന് നോക്കിയ പൊലീസുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ബാഗിലുണ്ടായിരുന്നത് ഏതാണ്ട് രണ്ട് ലക്ഷം ദിര്‍ഹം (ഏകദേശം മൂന്നര കോടി രൂപ) വില വരുന്ന വജ്ര ആഭരണങ്ങളായിരുന്നു. വെങ്കിട്ടരാമണന്റെ സത്യസന്ധത തിരിച്ചറിഞ്ഞ ദുബായ് പൊലീസ് അദ്ദേഹത്തെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ആദരിച്ചു. അല്‍ ഖിസീസ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ യൂസഫ് അബ്ദുള്ള സലീം അല്‍ ഉബൈദിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കൈനിറയെ സമ്മാനങ്ങളും സര്‍ട്ടിഫിക്കേറ്റും നല്‍കിയാണ് വെങ്കിട്ടരാമണനെ പൊലീസ് സ്റ്റേഷനില്‍ നിന്നും യാത്രയാക്കിയത്.ദുബായ് പോലീസ് തന്നെയാണ് ഇക്കാര്യ പുറത്തുവിട്ടത്.