ആളറിയാതെ ഒരു ഫോട്ടോ എടുത്തു തരാമോ എന്ന് അപരിചിതനോട് ചോദിച്ചു; പക്ഷെ ചോദിച്ചത് ദുബായ് കിരീടാവകാശിയോട്

0

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനോട് ഒരു ഫോട്ടോ എടുത്തു തരുമോ എന്ന് ആരെങ്കിലും ചോദിച്ചാലോ? അതും രാജകുമാരന് ആണെന്ന് അറിയാതെ.

എങ്കില്‍ അങ്ങനെയൊരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. ലണ്ടനിലും ന്യൂസിലാന്‍ഡിലും സന്ദര്‍ശം നടത്തുകയായിരുന്ന രാജകുമാരനോട് വഴിയരികില്‍ നില്‍ക്കുകയായിരുന്ന ദമ്പതികളാണ് ആളറിയാതെ തങ്ങളുടെ ഒരു ഫോട്ടോ എടുത്തുതരാന്‍ ആവശ്യപെട്ടത്‌.

ദുബായ് കിരീടാവകാശിയാണിതെന്ന് തിരിച്ചറിയാതെയാണ് ഇവര്‍ ഫോട്ടോയെടുപ്പിച്ചത്. സഹോദരന്‍ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊരാള്‍ക്ക് സമ്മാനിക്കാര്‍ ആര്‍ക്കും താങ്ങാനാവുന്ന സമ്മാനം കാരുണ്യമാണെന്ന കുറിപ്പോടെ അദ്ദേഹം ഈ ചിത്രം പങ്കുവെയ്ക്കുകയായിരുന്നു.ചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. വന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഷെയ്ഖ് ഹംദാനെ കൊണ്ട് ചിത്രം പകര്‍ത്താന്‍ സാധിച്ച ദമ്പതികള്‍ ഭാഗ്യവാന്‍മാരാണെന്ന് നിരവധി പേര്‍ വ്യക്തമാക്കുന്നു. 6.1 ദശലക്ഷം പിന്‍ഗാമികളാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ഇന്‍സ്റ്റഗ്രാമിലുള്ളത്. ന്യൂസിലാന്‍ഡ്, സ്‌കോട്ലാന്‍ഡ്, മംഗോളിയ, ലണ്ടന്‍ തുടങ്ങി ഇക്കഴിഞ്ഞയിടെ അദ്ദേഹം സന്ദര്‍ശിച്ച രാജ്യങ്ങളില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.