ക​ട​ലി​ന​ടി​യിലൊരു കൊട്ടാരം ദുബൈയില്‍ ഒരുങ്ങുന്നു

0

ക​ട​ലി​ന​ടി​യില്‍ വി​സ്മ​യ കൊ​ട്ടാ​രം നി​ർ​മി​ക്കാ​ൻ ദു​ബൈ ഒ​രു​ങ്ങു​ന്നു. കൃ​ത്രി​മ ദ്വീ​പാ​യ വേ​ൾ​ഡ് ഐ​ല​ൻ​ഡ്സി​ലാ​ണ് ലോ​ക​ത്തെ ആ​ദ്യ​ത്തെ അ​ണ്ട​ർ​വാ​ട്ട​ർ ല​ക്ഷ്വ​റി വെ​സ​ൽ റി​സോ​ർട്ട് നി​ർ​മി​ക്കു​ന്ന​ത്. ക​ര​യി​ൽ നി​ന്നു നാ​ലു​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ആ​ഡം​ബ​ര സൗ​ധം ഒ​രു​ക്കു​ന്ന​ത്.

അ​ത്യാ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടു കൂ​ടി​യ റി​സോ​ർ​ട്ടി​ൽ 3000 പേ​ര്‍​ക്ക് താ​മ​സി​ക്കാം. നാ​ല് ഡെ​ക്കു​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന റി​സോ​ർ​ട്ടി​ൽ ക​ട​ൽ​ത​ട്ടി​ലെ ജീ​വി​തം ദൃ​ശ്യ​മാ​കു​ന്ന റ​സ്റ്റ​റ​ന്‍റു​ക​ൾ, ക​ട​ലി​ന​ടി​യി​ലെ സ്പാ, ​വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ എ​ല്ലാ​മു​ണ്ട്. ജ​ലാ​ന്ത​ർ​ഭാ​ഗ​ത്തു​ള്ള ഡെ​ക്കി​ലൂ​ടെ ക​ട​ലി​ന​ടി​യി​ലെ കാ​ഴ്ച​ക​ൾ കാ​ണാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. വെ​നീ​സി​ലെ ഗോ​ണ്ടോ​ള വ​ഞ്ചി​ക​ളാ​ണ് റി​സോ​ർ​ട്ടി​ന് ചു​റ്റു​പാ​ടു​ള്ള യാ​ത്ര​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക്ലൈ​യി​ൻ​ഡീ​ൻ​സ്റ്റ് ഗ്രൂ​പ്പാ​ണ് 512 മി​ല്യ​ൺ പൗ​ണ്ട് നി​ർ​മാ​ണ ചെ​ല​വു​ള്ള (ഏ​ക​ദേ​ശം 4354 കോ​ടി) പ​ദ്ധ​തി​യു​ടെ നി​ർ​മാ​താ​ക്ക​ൾ. അ​ടു​ത്ത​വ​ർ​ഷം നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി 2020ൽ ​പൂ​ർ​ത്തീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.