ഭീതി പരത്തിക്കൊണ്ട്‌ EBOLA വൈറസ്…..

0

ലൈബീരിയ, ഗയാന, സിയറ ലിയോണ്‍ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നൂറു കണക്കിനാള്‍ക്കാരുടെ ജീവനെടുത്ത അപകടകാരിയായ  EBOLA വൈറസ്സിനെ പേടിച്ച് ലോകരാഷ്ട്രങ്ങള്‍.  ലോകാരാരോഗ്യസംഘടനയുടെ കണക്കു പ്രകാരം, കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഏകദേശം 672 ആള്‍ക്കാര്‍ പ്രസ്തുത വൈറസ്സുമൂലം മരിച്ചിട്ടുണ്ട്.

അടുത്തിടെ, ഹോങ്കോംഗ്, യുകെ എന്നിവിടങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ യാത്ര ചെയ്തവരില്‍ ചിലര്‍ക്ക് ഈ വൈറസ്സ്ബാധ റിപ്പോര്‍ട്ട്‌ ചെയ്തെങ്കിലും, പിന്നീട് വിശദമായ വൈദ്യപരിശോധനയില്‍, റിപ്പോര്‍ട്ട്‌ നെഗറ്റിവ് ആണെന്ന് തെളിഞ്ഞിരിക്കുകയാണ്.

ചിമ്പാന്‍സീ, ഗൊറില്ല, വവ്വാല്‍ തുടങ്ങിയ ജീവികളില്‍നിന്നുമാണ് EBOLA വൈറസ് മനുഷ്യരിലേക്ക് പകരുന്നത്.  എന്നാല്‍ രക്തം, മൂത്രം, വിയര്‍പ്പ്, സലൈവ തുടങ്ങിയ ശരീരദ്രവ്യങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മാത്രമേ ഈ വൈറസ് പകരുകയുള്ളൂവെന്നു ലോകാരോഗ്യ സംഘടന അറിയിക്കുന്നു.  ചര്‍ദ്ദി, അതിസാരം, ബ്ലീഡിംഗ് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കാണിക്കുന്ന EBOLA വൈറസ് ബാധയ്ക്ക് , ഇതുവരെ പ്രതിവിധികള്‍ ഒന്നുംതന്നെ കണ്ടുപിടിച്ചിട്ടില്ല.  കൂടാതെ, ആദ്യം കാണിക്കുന്ന രോഗലക്ഷണങ്ങള്‍മാത്രം കണക്കിലെടുത്ത്, രോഗം കണ്ടുപിടിക്കാനും ബുദ്ധിമുട്ടാണ്.   രോഗബാധിതരില്‍ വെറും 10%  മുതല്‍ 40% വരെ മാത്രമാണ് മുക്തിനേടാന്‍ സാധ്യതയുള്ളതെന്നത്‌,  EBOLA വൈറസിന്റെ ഭീകരത തുറന്നുകാട്ടുന്നു.