യുനസ്കോയുടെ പൈതൃക പദവി ലഭിച്ച മലേഷ്യയിലെ അഞ്ച് സ്ഥലങ്ങൾ ഇവയാണ്

0

ഏഷ്യൻ വൻകരയിലെ സഞ്ചാരികളുടെ പറുദീസയാണ് മലേഷ്യ. സഞ്ചാരികളുടെ യാത്ര അവിസ്മരണീയമാക്കുന്ന നിരവധി കാഴ്ചകൾ മലേഷ്യയിലുണ്ട്. അത്തരത്തിലുള്ള അഞ്ച് സ്ഥലങ്ങളെ പരിചയപ്പെടാം. യുനസ്കോ അംഗീകരിച്ച മലേഷ്യയിലെ പൈതൃക സ്ഥാനങ്ങളാണിവ. ജോർജ്ജ് ടൗൺ, മെലാക്ക,കിനാബലു പാർക്ക്, ജുനുങ് മുലു ദേശീയോദ്യാനം, ലങ്കാവി ഗ്ലോബൽ ജിയോ പാർക്ക് എന്നിവയാണവ.
ജോർജ്ജ് ടൗൺ

മലേഷ്യയിലെ പെനങ്ങ് സംസ്ഥാനത്തിന്റെ ഏറ്റവും വലിയ നഗരവും തലസ്ഥാനവുമാണ്‌ ജോർജ്ജ് ടൗൺ.വടക്ക്-കിഴക്ക് പെനങ്ങ് ദ്വീപ് ജില്ലയിലെ തലസ്ഥാനം കൂടിയാണ്‌ ജോർജ്ജ് ടൗൺ.ബ്രിട്ടണിന്റെ ജോർജ്ജ് രണ്ടാമൻ രാജാവിന്റെ ബഹുമാനാർഥമാണ്‌ പെനങ്ങ് ദ്വീപിന്റെ വടക്ക്-കിഴക്ക് മൂലയിലെ ഈ സ്ഥലത്തിന്‌ ജോർജ്ജ് ടൗൺ എന്ന് നൽകിയത്. ശില്പ്പകലയും സംസ്ക്കാര നഗരപ്രദേശങ്ങളും കാരണമാണ് ഈ പ്രദേശത്തെ യുനെസ്ക്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്.പോർച്ച് ഗീസ് അധിനിവേശം മുതലുള്ള ചരിത്രമുണ്ട് ഈ പട്ടണത്തിന്. പെനാങിന്റെ തലസ്ഥാനമാണിത്.

മലാക്കാ

മലേഷ്യയിലെ 13 സംസ്ഥാനങ്ങളിൽ ഒന്നാണ് മലാക്കാ. പേർലിസ്, പെനാഗ് എന്നീ സംസ്ഥാനങ്ങൾ കഴിഞ്ഞാൽ ഏറ്റവും ചെറിയ മൂന്നാമത്തെ സംസ്ഥാനമാണിത്. മലാക്കാ കടലിടുക്കിനടുത്തുള്ള മലായ് പെനിൻസുല എന്ന പ്രദേശത്താണ് ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്. അഞ്ഞൂറ് വർഷത്തെ കച്ചവട പാരന്പര്യുള്ള നാടാണിത്. ഏഷ്യൻ യൂറോപ്യൻ വാസ്തുവിദ്യയുടെ സങ്കലമാണിവിടെ കാണാനാകുക. പതിനാലാം നൂറ്റാണ്ടിലാണ് മെലാക്ക നിർമ്മിക്കപ്പെടുന്നത്.

കിനാബലു പാർക്ക്

അല്‍പ്പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി കിനാബലുവിന്റെ ഉയരങ്ങളിലേക്ക് ചുവട് വയ്ക്കാം. യുനസ്‌കോയുടെ പട്ടികയിലുള്ള ഹെറിറ്റേജ് സൈറ്റാണ് കിനാബലു. മലനിരകളുടെ മനോഹരമായ ചരുവകളിലൂടെ പ്രകൃതിയെ അറിഞ്ഞൊരു യാത്രയാണ് കിനാബലു പാർക്ക് സഞ്ചാരികൾക്കായി കാത്ത് വച്ചിരിക്കുന്നത്.

ജുനുങ് മുലു ദേശീയോദ്യാനം

കുത്തനെയുള്ള പാറക്കൂട്ടങ്ങളും ഗുഹകളും നൽകുന്ന വശ്യമായ സൗന്ദര്യമാണ് ഈ ദേശീയോദ്യാനത്തിന്റെ പ്രത്യേകത. മലേഷ്യയിലെ സംരക്ഷിക മഴക്കാട് കൂടിയാണിവിടം.

 

ലങ്കാവി ഗ്ലോബൽ ജിയോ പാർക്ക്

സൗത്ത് ഏഷ്യയിലെ തന്നെ ആദ്യത്തെ ജിയോ പാർക്കാണിത്. 550 മില്യൺ വർഷങ്ങൾക്ക് മുന്പ് നിർമ്മിക്കപ്പെട്ട ദ്വീപാണിത്.