ഫെയ്‌സ്ബുക്ക് ഫോട്ടോ ടാഗിങ്ങിന് നിയന്ത്രണം വന്നേക്കും

0

ഫെയ്‌സ്ബുക്ക് ടാഗിങ്ങില്‍  എപ്പോഴെങ്കിലും നിങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായിടുണ്ടോ ? എങ്കില്‍ ഇതാ ഒരു സന്തോഷവാര്‍ത്ത . ഫെയ്‌സ്ബുക്ക്  ടാഗിങ്ങില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നു . അനാവശ്യ ടാഗിങ്ങ് സ്വകാര്യത ലംഘിക്കുന്നുവെന്ന ഒരുകൂട്ടം യൂസര്‍മാരുടെ പരാതിയില്‍ നിയമനടപടി നേരിടുകയാണ് ഫെയ്‌സ്ബുക്ക്.പരാതികള്‍ തള്ളണമെന്ന് ഫെയ്‌സ്ബുക്കിന്റെ ആവശ്യം കാലിഫോര്‍ണിയയിലെ ഫെഡറല്‍ കോടതി തള്ളി. കേസ് നിയമപരമായി നിലനില്‍ക്കുന്നില്ലെന്നായിരുന്നു ഫെയ്‌സ്ബുക്കിന്റെ വാദം. എന്നാല്‍ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നത് തടയുന്ന ഇല്യാനോസ് നിയമപ്രകാരം കേസ് നിലനില്‍ക്കുന്നതാണെന്ന് കോടതിയും അറിയിച്ചു .

ഫേസ് റെക്കഗ്‌നിഷന്‍ സംവിധാനത്തിലൂടെ   അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങളെ സുഹൃത്തുക്കളുടെ അക്കൗണ്ടുമായി ബന്ധപ്പെടുത്താന്‍ യൂസറെ സഹായിക്കുന്ന ടൂളാണിത്. എന്നാല്‍ പലപ്പോഴും ഇത് തലവേദനയാകാറുണ്ട്. ഉപഭോക്താക്കളുടെ സ്വകാര്യതയെ പലപ്പോഴും ടാഗ്ഗിംഗ് ചോദ്യം ചെയുന്നു എന്ന് ആരോപണം ഉണ്ടായിരുന്നു .   2010ലാണ് ഫെയ്‌സ്ബുക്ക് ഫോട്ടോ ടാഗിങ്ങ് ടൂള്‍ അവതരിപ്പിച്ചത്.