‘ഒരു മുത്തശ്ശി ഗദ’യിലെ ആദ്യ ഗാനം എത്തി

0

ജൂഡ് ആന്റണിയുടെ  ‘ഒരു മുത്തശ്ശി ഗദ’യുടെ ട്രെയിലറിനു പിന്നാലെ ആദ്യഗാനവും എത്തി.വിനീത് ശ്രീനിവാസനും ,അപര്‍ണ്ണ ബാലമുരളിയും വ്യത്യസ്ത ലൂക്കില്‍ എത്തുന്ന ഗാനം പഴയ കാലത്തെ കോളേജ് ജീവിതത്തെ അനുസ്മരിപ്പിക്കുന്നതാണ് .

വിനീതും അപര്‍ണ്ണയും തന്നെയാണ് തെന്നല്‍ നിലാവിന്റെ എന്നുതുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത്.സുരാജ് വെഞ്ഞാറമൂട്, ലെന, വിജയരാഘവന്‍, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, ലാല്‍ ജോസ്, രണ്‍ജി പണിക്കര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കുന്നു.ഓണത്തിനു ചിത്രം പ്രദര്‍ശനത്തിനു എത്തും.