ഗൂഗില്‍ ക്രോമില്‍ ഇനി ഫ്ലാഷ് ഉണ്ടാവില്ല!!

0

ഗൂഗിള്‍ ക്രോം സെപ്തംബര്‍ മുതല്‍ ഫ്ലാഷ് അടിസ്ഥാനമാക്കിയുള്ള കണ്ടന്‍റുകളെ  ഒഴിവാക്കുന്നു. പൂര്‍ണ്ണമായി ഒഴിവാക്കാനാണ് തീരുമാനം. കൂടുതല്‍ വേഗത്തിലുള്ള പേജ് ലോഡിങ്ങിനും, ഡിവൈസിന്‍റെ ബാറ്ററി ലൈഫിനും ഇത് സഹായിക്കും. ക്രോം 55ല്‍ എത്തുമ്പോള്‍ എച്ചടിഎംഎല്‍ 5 പരസ്യത്തിനും, ആനിമേഷനും, വീഡിയോയ്ക്കുമുള്ള സാന്‍റേര്‍ഡ് ആക്കുവാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് പുതിയ ഫ്ലാഷ് ബ്ലോക്കിംഗ് ഗൂഗിള്‍ ഏര്‍പ്പെടുത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഗൂഗിളിന്റെ ബ്ലോഗ് പോസ്റ്റ് വഴിയാണ് ഈ പ്രഖ്യാപനം. ഇപ്പോള്‍ ഉള്ള വെബ് സമ്പന്നമാക്കുവാന്‍ ഫ്ലാഷ് സഹായിച്ചിട്ടുണ്ടെന്നും എച്ച്ടിഎംഎല്‍5 ലേക്കുള്ള ട്രാന്‍സിഷന് സുരക്ഷിതവും, സാധ്യവുമായ രീതിയില്‍ ഫ്ലാഷിന്‍റെ നിര്‍മ്മാതാക്കളായ അഡോബുമായി  സഹായം തേടുമെന്നാണ് ഗൂഗിള്‍ ബ്ലോഗ് പോസ്റ്റിലുള്ളത്.

അടുത്തിടെ ഗൂഗിള്‍ ക്രോമില്‍ ഇന്‍റലിജന്‍റ് പൗസിംഗ് ടെക്നോളജി നടപ്പിലാക്കിയിരുന്നു. ഇതിലൂടെ വെബ് പേജുകളുടെ ബാക്ഗ്രൗണ്ടില്‍ വരുന്ന ഫ്ലാഷ് ആനിമേഷനുകളെ ഓട്ടോമാറ്റിക്ക് പൗസ് ചെയ്യാന്‍ സാധിക്കുമായിരുന്നു.