ഇത് പോലൊരു ഹെൽത്തി ഐസ് ക്രീം നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല

0

ഐസ് ക്രീം ഇഷ്ടമല്ലാത്തവർ ആരുണ്ട്? തടി കരുതി വേണ്ടെന്നു വെച്ചാലും ഐസ് ക്രീം നമ്മളെ എക്കാലവും കൊതിപ്പിച്ച കൊണ്ടിരിക്കും. എന്നാൽ ഈ ഐസ് ക്രീം അല്പം വ്യത്യസ്തമാണ്. കാരണം ഇത്രെയും ഹെൽത്തി ആയ ഐസ് ക്രീം നിങ്ങൾ ഇത് വരെ കഴിച്ചുണ്ടാകില്ല. കാരണം മഞ്ഞൾ, തേങ്ങ എന്നീ ആന്റി ഓക്‌സിഡന്റുകളാൽ സമൃദ്ധമായ ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിച്ചാണ് ഈ ‘ഹെൽതി ഐസ്‌ക്രീം’ ന്റെ നിർമാണം.
പ്രശസ്ത ഫുഡ് വെബ്‌സൈറ്റായ പാലിയോ ഹാക്‌സാണ് ഈ കണ്ടുപിടുത്തവുമായി എത്തിയിരിക്കുന്നത്. ഇനി ഇത് എവിടെയൊക്കെ ലഭിക്കും എന്ന് അന്വേഷിച്ച നടക്കേണ്ട. ഇത് ഈസി ആയി വീട്ടിൽ ഉണ്ടാക്കാം.

ചേരുവകൾ

തേങ്ങാ പാൽ – 1 1/2 ടിൻ
കശുവണ്ടി- 1 കപ്പ്
ബദാം, പിസ്ത – ആവശ്യത്തിന്
മേപ്പിൾ സിറപ്പ് – 1/4 കപ്പ്
മഞ്ഞൾ- 2 ടീസ്പൂൺ
പട്ട – 1 ടീസ്പൂൺ
ഇഞ്ചി – 1/2 ടീസ്പൂൺ
ഏലക്ക- 1/4 ടീസ്പൂൺ
പാചകം ചെയ്യുന്ന വിധം

ഒരു പാർച്ച്‌മെന്റ് പേപ്പർ എടുത്ത് പാനിൽ നിവർത്തി വയ്ക്കുക. ഇത് ഫ്രീസറിൽ വയക്കുക.

മുകളിൽ പറഞ്ഞ ചേരുവകളെല്ലാം ഒരു മിക്‌സിയിൽ അടിച്ചെടുക്കുക.

ഫ്രീസറിൽ വെച്ച പാത്രത്തിൽ ഈ മിശ്രിതം ഒഴിച്ച് നിരത്തുക. ഒരു രാത്രി ഇത് ഫ്രീസറിൽ വെക്കുക.

ഐസ്‌ക്രീം സെറ്റായതിന് ശേഷം അരിഞ്ഞുവെച്ച പിസ്ത, ബദാം എന്നിവയുപയോഗിച്ച് അലങ്കരിക്കുക.

സ്വാദിഷ്ഠമായ ഹെൽത്തി ഐസ്‌ക്രീം റെഡി !!