വനിതാ ഏകദിന ക്രിക്കറ്റില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കി ജൂലന്‍ ഗോസ്വാമി

0

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് പത്തരമാറ്റ് നേട്ടം. വനിതാ ഏകദിന ക്രിക്കറ്റില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കി ജൂലന്‍ ഗോസ്വാമി. ഏകദിന ക്രിക്കറ്റില്‍ 200 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ വനിതാ താരമെന്ന റെക്കോഡാണ് ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍ സ്വന്തം പേരിലെഴുതി ചേര്‍ത്തത്. താരം ഈ നേട്ടം സ്വന്തമാക്കിയത് ദക്ഷിണാഫ്രിക്കയ്‌ക്കെതിര നടന്ന രണ്ടാം എകദിനത്തിലായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ട്ടിന്റെ വിക്കറ്റ് കരസ്ഥമാക്കിയാണ് ജൂലന്‍ ഗോസ്വാമി ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ൽ വ​നി​താ ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വു​മ​ധി​കം വി​ക്ക​റ്റ് നേ​ടു​ന്ന താ​ര​മെ​ന്ന നേ​ട്ടം ജു​ല​ൻ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. മു​പ്പ​ത്ത​ഞ്ചു​കാ​രി​യാ​യ ജു​ല​ൻ ഐ​സി​സി വ​നി​താ ബൗ​ള​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ നി​ലവി​ൽ ര​ണ്ടാ​മ​താ​ണ്. പുരുഷ ക്രിക്കറ്റിലും ആദ്യമായി 200 വിക്കറ്റ് നേട്ടം ഇന്ത്യയുടെ കപില്‍ ദേവിന്റെ പേരിലായിരുന്നു.