ഇന്തോനേഷ്യയിലെ ഈ ആചാരം ഒരല്‍പം വ്യത്യസ്തമാണ്

0

മരിച്ചു പോയ തങ്ങളുടെ പൂര്‍വ്വികരോടുള്ള ബഹുമാനം പ്രകടിപ്പിക്കാന്‍ ശവശരീരങ്ങള്‍ പുറത്തെടുത്തു നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ചു നിര്‍ത്തുക. പറഞ്ഞു വരുന്നത് ഇന്തോനേഷ്യയിലെ ഒരു ആചാരത്തെ കുറിച്ചാണ്.അതെ ഇന്തോനേഷ്യയില്‍ നിലനിന്നിരുന്ന പ്രാചീനമായ ഒരാചാരം ഇവിടുത്തെ ജനങ്ങള്‍ ഇപ്പോഴും പിന്തുടരുകയാണ്.

ഇന്തോനേഷ്യയില്‍ നടക്കുന്ന മാ നീന്‍ ഉത്സവത്തിന്റെ ഭാഗമായാണ് അപൂര്‍വ്വമായ ഈ ആചാരം 3 വര്‍ഷം കൂടുമ്പോള്‍ നടന്നുപോരുന്നത്. തൊറാജന്‍ വിഭാഗത്തിനിടയില്‍ പ്രാചീനമായ ഈ ചടങ്ങ് മുറതെറ്റാതെ ഇന്നും തുടരുകയാണ്. ശവശരീരത്തിനടുത്ത് നിന്ന് ബന്ധുക്കള്‍ ചിത്രമെടുക്കുകയും കൂടി നില്‍ക്കുകയും ചെയ്യുന്നു. ശവശീരങ്ങളെ വൃത്തിയാക്കുന്ന ചടങ്ങ് എന്നാണ് മാ നീന്‍ ഉത്സവം കൊണ്ടര്‍ഥമാക്കുന്നത്.

താനാ തറാജ മലനിരകളില്‍ ഒറ്റപ്പെട്ട് ജീവിക്കുന്ന തൊറാജന്‍ മനുഷ്യരുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ആചാരങ്ങളില്‍ ഒന്നാണ് ഈ ഉത്സവാഘോഷം.ഉള്ളറകളില്‍ കഴിയുന്ന ഒരു ജനതയായതിനാല്‍ തന്നെ ഇവരുടെ ജീവിതം എപ്പോഴും സ്വയംഭരണം ശൈലിയിലാണ്.