ഈ പാലത്തില്‍ ഒന്ന് കയറുന്നോ ?

0

ഈ പാലമൊന്ന് കയറിപ്പറ്റണമെങ്കിൽ അപാരധൈര്യമുള്ളവർക്കെ സാധിക്കൂ. കുത്തനെയുള്ള ഈ പാലം കണ്ടാൽ തന്നെ ആരുമൊന്ന് പകച്ചുപോകും. ജപ്പാനിലെ എഷിമ ഓഷാഷി പാലത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത് .ഈ ഗണത്തിൽപ്പെട്ട ഏറ്റവും വലിയ പാലങ്ങളുടെ പട്ടികയിൽ മൂന്നാംസ്ഥാനമാണ് എഷിമ ഓഷാഷിക്കുള്ളത്.

മാറ്റ്‌സ്യൂ, സകൈമിനാട്ടോ എന്നീ നഗരങ്ങളെ തമ്മിൽ ബന്ധിപ്പാക്കാനാണ് ഈ പാലം പണിതിട്ടുള്ളത്. നിർമാണ രീതികൊണ്ട് വ്യത്യസ്തമായ പാലത്തിലൊന്ന് കയറാൻ ആത്മവിശ്വാസികളായ ഡ്രൈവര്‍മാര്‍ പോലും ഒന്ന് അമാന്തിക്കും. പാലത്തിന് താഴത്തുകൂടെ കപ്പലുകള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ വേണ്ടിയാണ് നിർമാണം ഇത്തരത്തിലാക്കിയത്.നകാവുമി തടാകത്തിനു കുറുകെയാണ് എഷിമ ഓഷാഷി പാലം നിര്‍മിച്ചിരിക്കുന്നത്. 1.7 കിലോമീറ്റര്‍ നീളവും 11.4 മീറ്റര്‍ വീതിയുമാണ് എഷ്മ ഓഷാഷിക്കുള്ളത്. റിജിഡ് ഫ്രെയിം പാലങ്ങളുടെ ഗണത്തിപ്പെട്ടതാണ് ഈ പാലം. 1997ല്‍ നിർമാണമാരംഭിച്ച പാലം പണികൾ പൂർത്തിയാക്കി 2004ലായിരുന്നു ഗതാഗതത്തിനായി തുറന്നുകൊടുത്തത്. എന്നാല്‍ അതിവേഗത പരീക്ഷിക്കാം എന്ന ഉദ്ദേശ്യത്തോടെ ഈ പാലത്തിലേക്ക് കയറാനാണെങ്കിൽ നടക്കില്ല. അനുവദനീയമായ പരമാവധി വേഗത 40 കിലോമീറ്ററില്‍ മാത്രമേ എവിടെ വാഹനം ഓടിക്കാന്‍ പാടുള്ളൂ .