മലയാളികൾക്കായി സ്വന്തം ആപ്പ് : ജിക്ക് വിക്ക്

0

കൊച്ചി:  മലയാളികൾക്കായി  സ്വന്തം ആപ്പ് എത്തുന്നു. ‘ജിക്ക് വിക്ക്’ എന്ന ഷോര്‍ട്ട് വീഡിയോ ഒപ്പം ഇമേജ് അപ്‌ലോഡിങ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ടിക്ടോക്കിനെക്കാള്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കികൊണ്ടാണ് ‘ജിക്ക് വിക്ക്’ ആപ്പ് കടന്നുവരുന്നത്.ആദ്യമായാണ് ഷോർട് വീഡിയോക്കൊപ്പം ഫോട്ടോകൂടി അപ്ലോഡ് ചെയ്യാനുള്ള ഒരു പ്ലാറ്റുഫോം .

വിദേശ മലയാളിയായ ജോബി തോമസിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വയലുങ്കൽ ലിമിറ്റഡാണ് ഈ ആപ്പിന് പിന്നില്‍. പ്ലേ സ്റ്റോറില്‍ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആയിരത്തിലധികം ഡൌണ്‍ലോഡുകള്‍ നടന്നിരിക്കുന്നു.

‘ജിക്ക് വിക്ക് ‘ എന്ന ഈ ഇന്റർനാഷനൽ ആപ്പിൽ വീഡിയൊകൾ മാത്രമല്ല ഇമേജ് അപ്‌ലോഡിങും ഷെയറിങും സാധ്യമാണ്. ഇത് ആദ്യമായാണ് ഇമേജുകളും വീഡിയോകളും ഉൾക്കൊള്ളിച്ചു കൊണ്ട് ഒരു ആപ്പ് പുറത്തിറങ്ങുന്നത്. ഒന്നര മിനിറ്റ് ദൈർഖ്യമുള്ള വീഡിയോസ് വരെ അപ്‌ലോഡ് ചെയ്യാം എന്നുള്ളതാണ് ‘ജിക്ക് വിക്ക്’ ആപ്പിന്റെ മറ്റൊരു പ്രത്യേകത. ലൈക്, ഡിസ്‌ലൈക്ക് ബട്ടനുകളും ഒപ്പം പ്രിയപ്പെട്ട വീഡിയോകൾ ഫേവറിറ്റ് ആക്കുവാനുമുള്ള ഓപ്ഷൻ ‘ജിക്ക് വിക്കി’ൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഒപ്പം അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുവാനും സാധിക്കുന്നതാണ്.


ജനങ്ങളുടെ കഴിവുകൾ ലോകം മുഴുവൻ എത്തിക്കുവാൻ ‘ജിക്ക് വിക്ക്’ എന്ന ഈ ഗ്ലോബൽ ആപ്പ് ഏറെ സഹായകരമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഇതിനോടകം തന്നെ ‘ജിക്ക് വിക്ക്’ ഒരു തരംഗമായി മാറിയിരിക്കുന്നു …  
JIKVIK APP PLAY STORE LINK – https://play.google.com/store/apps/details?id=com.jikvik