എഴുതാന്‍ കഴിവുണ്ടോ ?; എന്നാല്‍ ദാ അലിബാബ വിളിക്കുന്നു; ശമ്പളം പ്രതിമാസം 50,000 രൂപ

0

അലിബാബ ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് വളരെ സുപരിചിതമായ നാമം ആണ് .ചൈനയിലെ ശതകോടീശ്വരന്‍ ജാക്ക് മായുടെ ലോകത്തിലെ ഏറ്റവും വലിയതെന്ന് അവകാശപ്പെടുന്ന ഇ-കൊമേഴ്‌സ് കമ്പനി ആണ് അലിബാബ. ആ ആലിബാബയില്‍ പ്രതിമാസം 50,000 രൂപ ലഭിക്കുന്ന ഒരു ജോലി കിട്ടിയാലോ ? പക്ഷെ ഒരു കാര്യം നിര്‍ബന്ധം എഴുതാന്‍ കഴിവ് വേണം .അതുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഈ അവസരം മുതലാക്കാം .

എഴുത്തിന്റെ ബിസിനസിലും കമ്പമുണ്ട് ആലിബാബയ്ക്ക് . അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് യുസി വെബ് എന്ന അദ്ദേഹത്തിന്റെ വാര്‍ത്താ അധിഷ്ഠിത സംരംഭം. മൊബീല്‍ കണ്ടന്റ് പ്ലാറ്റ്‌ഫോമായാണ് യുസിവെബ് പ്രവര്‍ത്തിക്കുന്നത്. യുസി ന്യൂസ് എന്നതാണ് പ്രധാന സംരംഭം.ഇന്ത്യയിലെ ഏറ്റവും മികച്ചതും വലുതുമായ ന്യൂസ് അധിഷ്ഠിത കണ്ടന്റ് പ്ലാറ്റ്‌ഫോമായി മാറ്റുകയാണ് ജാക് മായുടെ ലക്ഷ്യം. ഇതിന് മാത്രമായി രണ്ട് ബില്ല്യണ്‍ രൂപയാണ് ജാക് മാറ്റിവെച്ചിരിക്കുന്നത്.

എഴുതാനറിഞ്ഞിട്ടും ശമ്പളമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് മികച്ച അവസരമാണ് യുസി ന്യൂസ് ഒരുക്കുന്നത്. ഇന്ത്യയിലെ എഴുത്തുകാര്‍ക്ക് പ്രതിമാസം 50,000 രൂപ ലഭിക്കുന്ന റിവാര്‍ഡ് പദ്ധതിയാണ് യുസി ന്യൂസ് ആവിഷ്‌കരിച്ചിരിക്കുന്നത്.ബ്ലോഗുകളിലും മറ്റും സ്‌പെഷലൈസ് ചെയ്യുന്നവര്‍ക്ക് മുന്‍ഗണനയും ലഭിച്ചേക്കും. യുസി ന്യൂസില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള എഴുത്തുകാര്‍ക്കാണ് അവസരം. റെജിസ്റ്റര്‍ ചെയ്ത 30 ദിവസം കഴിയണം, 10 ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടാകണം. എങ്കില്‍ നിങ്ങളും ഈ റിവാര്‍ഡ് പദ്ധതിക്ക് അര്‍ഹനാണ്.