“കല” ഓണം സെപ്റ്റംബര്‍ 17ന്

0

കേരള ആര്‍ട്സ് ലവേര്‍സ് അസോസിയേഷന്‍ (കല), സിംഗപ്പൂര്‍ ഓണാഘോഷം ഈ വരുന്ന സെപ്റ്റംബര്‍ 17 ഞായറാഴ്ച നടത്തപ്പെടുന്നു. പായ-ലെബാര്‍ കമ്മ്യുണിറ്റി ക്ലബ് ഇന്ത്യന്‍ ആക്റ്റിവിറ്റി എക്സിക്യുട്ടീവ്‌ കമ്മറ്റിയും “കല” യും സംയുക്തമായി കോവന്‍ എംആര്‍ടി ക്ക്  അടുത്തുള്ള  പായ-ലെബാര്‍ കമ്മ്യുണിറ്റി ക്ലബ്ബിലാണ്  ആഘോഷം  സംഘടിപ്പിക്കുന്നത്.

വ്യത്യസ്തങ്ങളായ കലാപരിപാടികള്‍, വിഭവ സമൃദ്ധമായ ഓണസദ്യ, കായിക മത്സരങ്ങള്‍ എന്നിവയ്ക്ക് പുറമേ, ഭാഗ്യസമ്മാനങ്ങള്‍ നല്‍കുന്ന ലക്കി ഡ്രോയും ഓണാഘോഷത്തിന്റെ ഭാഗമായി സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ക്കും 81563195, 92366745  എന്നീ  നമ്പറുകളില്‍ ബന്ധപെടാവുന്നതാണ്.