കനിഹയുടെ വിവാഹമോചനം ആഘോഷമാക്കിയവര്‍ ഈ പോസ്റ്റ് കണ്ടോ?

0

വിവാഹമോചന വാര്‍ത്തകള‍ ആഘോമാക്കാനാണ് എല്ലാവര്‍ക്കും ആവേശം. എന്നാല്‍ സത്യം തെളിയുമ്പോള്‍ പടച്ചുവിട്ട വാര്‍ത്തകള്‍ തെറ്റാണെന്ന് കണ്ടാലും ഒരു തിരുത്ത് കൊടുക്കാന്‍ ആരും മുന്നോട്ട് വരികയും ഇല്ല. ആ കൂട്ടത്തിലാണ് ഇപ്പോള്‍ കനിഹയുടെ വിവാഹ മോചനവാര്‍ത്തയും ചെന്നു പെട്ടിരിക്കുന്നത്.
അമലാ പോളിന്‍റേയും ദിവ്യാ ഉണ്ണിയുടെയും വിവാഹമോചനത്തിന്‍റെ അലയൊലികള്‍ അവസാനിക്കുന്നതിനു മുമ്പായി കനിഹയുടെ വിവാഹ മോചനവാര്‍ത്തയും വൈറലായി. കനിഹയും ഭര്‍ത്താവുമായി അത്ര രസത്തിലല്ലെന്നും കനിഹ അക്കാരണം കൊണ്ടാണ് ഒറ്റയ്ക്കുള്ള ഫോട്ടോകള്‍ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതെന്നുമായിരുന്നു വിവാഹ മോചന വാര്‍ത്തയ്ക്ക് അടിവരയിടാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കണ്ട കാരണം. എന്നാല്‍ വാര്‍ത്ത വ്യാപകമായി പ്രചരിച്ച് തുടങ്ങിയപ്പോഴേക്കും ഭര്‍ത്താവുമൊന്നിച്ചുള്ള ഫോട്ടോ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തതിനോടൊപ്പം കനിഹ ഈ വാര്‍ത്ത നിഷേധിച്ചുകൊണ്ടുള്ള പോസ്റ്റും അപ്ഡേറ്റ് ചെയ്തിരുന്നു.

13962515_1168571109882385_6364593577333310310_n

എട്ട് വര്‍ഷം മുമ്പ് ഉള്ള അതേ പ്രണയത്തില്‍ തന്നെയാണ് താനിപ്പോഴും എന്നാണ് കനിഹ ഫെയ്സ് ബുക്കില്‍ കുറിച്ചത്. താനും ഭര്‍ത്താവും മകനും അടങ്ങുന്ന കുടുംബം സന്തോഷത്തോടെയാണ് കഴിയുന്നതെന്നും ദയവായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്നുമായിരുന്നു പോസ്റ്റിന്‍റെ ഉള്ളടക്കം.
2008 ലായിരുന്നു സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ശ്യാം രാധാകൃഷ്ണനുമായുള്ള കനിഹയുടെ വിവാഹം.
ആ വ്യാജ വാര്‍ത്തയ്ക്ക്   ശേഷം ഇന്നും കനിഹ കുടുംബത്തോടൊത്തുള്ള ഫോട്ടോകള്‍ ഫെയ്സ് ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

LEAVE A REPLY