കറാച്ചിയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ഏഴുപേര്‍ യാത്ര ചെയ്തത് നിന്നുകൊണ്ട്; ഗുരുതരസുരക്ഷാപിഴവിനെ കുറിച്ചു അന്വേഷണം

0

വിമാനത്തില്‍ നിന്ന് യാത്ര ചെയ്യേണ്ടി വരിക .അങ്ങനെ ഒരവസ്ഥയെ കുറിച്ചു ഒന്ന് ചിന്തിച്ചു നോക്കൂ .ബസിലും മറ്റും നിന്ന് യാത്ര ചെയ്യും പോലെ വിമാനത്തില്‍ മണിക്കൂറുകള്‍ നിന്ന് കൊണ്ട് യാത്ര ചെയ്യാന്‍ കഴിയുമോ ? എന്നാല്‍ അങ്ങനെ ഒരു സംഭവം നടന്നു .കറാച്ചിയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പോയ  പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ആണ് ഏഴു പേര്‍ നിന്ന് കൊണ്ട്  യാത്ര ചെയ്തത്.കറാച്ചിയില്‍ നിന്ന് മദീനയിലേക്ക് പറന്ന പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ വിമാനത്തില്‍ ജനുവരി 20 നാണ് സംഭവം ഉണ്ടായത്.

409 യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന വിമാനത്തില്‍ ജനുവരി 20 ന് 416 പേര്‍ കയ്യെഴുത്തുള്ള ബോര്‍ഡിങ് പാസുമായി യാത്ര ചെയ്തതായാണ് പാക്കിസ്ഥാനിലെ ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുരുതര സുരക്ഷാ വീഴ്ചയില്‍ പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് അന്വേഷണം ആരംഭിച്ചു. മൂന്ന് മണിക്കൂറാണ് ഇവര്‍ നിന്നുകൊണ്ട് ആകാശത്ത് പറന്നത്.ഓക്‌സിജന്‍ മാസ്‌കുകള്‍ ഉള്‍പ്പെടെ ഒരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് ഏഴുപേര്‍ യാത്ര ചെയ്തത്. എന്നിരിക്കെ യാത്രയില്‍ ഇത് അറിഞ്ഞില്ലെന്നും ടേക്ക് ഓഫിനു ശേഷമാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നും പൈലറ്റ് വ്യക്തമാക്കിയതായാണ് വിവരം.