ഇതുവരെ ലോകത്തില്‍ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലിയ ആഡംബര കപ്പല്‍; വീഡിയോ

0

5400 യാത്രക്കാരെ ഒരേസമയം വഹിക്കാനുള്ള കഴിവ്, 2200 കപ്പല്‍ജോലിക്കാര്‍, 21 വലിയ നീന്തല്‍ കുളങ്ങള്‍, 21റെസ്റ്റോറന്റ്, ലോകത്തില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലിയ ആഡംബര കപ്പലിലെ സൌകര്യങ്ങളില്‍ ചിലതാണ് മേല്‍പറഞ്ഞത്. ഒയാസിസ്‌ എന്ന കരിബീയന്‍ കപ്പല്‍ ആണ് ഈ താരം.

മറ്റേതു ആഡംബരകപ്പലിലുള്ളതിനെക്കാളും 50 ശതമാനം  കൂടുതലാണ് ഈ അത്യാഡംബരകപ്പലില്‍ ഉള്ള സൌകര്യങ്ങള്‍. ന്യുയോര്‍ക്ക്‌ സെന്‍ട്രല്‍ പാര്‍ക്കിന്റെയും അറ്റ്‌ലാന്റ്റിക് പാര്‍ക്കിന്റെയും മാതൃകകള്‍വരെ ഈ  വലിയ കപ്പലിനകത്തു യാത്രക്കാര്‍ക്ക് വേണ്ടിയോരുക്കിട്ടുണ്ട്. ഈ കപ്പലിന്റെ ഉള്‍ഭാഗത്തെ വീഡിയോ ഒന്ന് കണ്ടു നോക്കൂ.