‘കലക്ടർ ബ്രോ’ വേണ്ട എന്നെ ജോസേട്ടായെന്ന് വിളിച്ചോളൂ…; കോഴിക്കോട്ടെ പുതിയ കളക്ടറുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വൈറലാവുന്നു

0

കോഴിക്കോട്ടെ പുതിയ കളക്ടര്‍ യു വി ജോസിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ് വൈറലാവുന്നു. കോഴിക്കോട്ടെ പുതിയ കലെക്ടര്‍ ആയി ചാര്‍ജെടുത്ത വിവരം കളക്ടര്‍ കോഴിക്കോട് എന്ന ഫേസ്ബുക്ക്‌ പേജില്‍ യു വി ജോസ് പങ്കുവച്ചിരുന്നു. ആ പോസ്റ്റിനു താഴെ വന്ന കോഴിക്കോട്ടുകാരുടെ വികാരങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും മറുപടി ആയിട്ടാണ് യു വി ജോസ് അതെ പേജില്‍ വീണ്ടും പോസ്റ്റിട്ടത്.

മുന്‍ കളക്ടര്‍ ആയിരുന്ന പ്രശാന്തിനോടുള്ള സ്നേഹം നിമിത്തം ആദ്യം എല്ലാവരും തന്നെ ഒരു വില്ലന്‍ റോളിലാണ് കാണുന്നതെന്ന് അറിഞ്ഞപ്പോള്‍ വിഷമം തോന്നിയിരുന്നു എന്ന് പറഞ്ഞു കൊണ്ടാണ് പുതിയ കലക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

യു വി ജോസിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ രൂപം

ഹൊ! എന്തൊക്കെ പോസ്റ്റിംങ്ങ് ആയിരുന്നു.ആദ്യം വായിച്ചപ്പോൾ ശരിക്കും പേടിച്ചു പോയി.നിങ്ങളുടെ സ്വന്തം ”കലക്ടർ ബ്രോ” യെ മാറ്റി, പകരം “വില്ലൻ ” റോളിൽ വന്നയാളെപ്പോലെയാണല്ലോ എല്ലാവരും കാണുന്നത് എന്നോർത്ത് അല്പം വിഷമം തോന്നി.എന്നാൽ രണ്ടാമതൊരാവർത്തികൂടി വായിച്ചപ്പോൾ ശരിക്കും മനസ്സിലായി, നിങ്ങളിലൊരാൾ ഞാനായിരുന്നെങ്കിലും ഇങ്ങനെയൊക്കെയെ പ്രതികരിക്കുമായിരുന്നുവെന്ന്. നിങ്ങൾ അത്രമാത്രമാണ് നിങ്ങളോടൊപ്പം എന്റെയും കൂടി പ്രിയപ്പെട്ട പ്രശാന്തിനെ സ്നേഹിച്ചിരുന്നതെന്ന്.

Noufal പറഞ്ഞത് പോലെ ഇവിടെയുള്ളവരുടെ മനസ്സ് പാകപ്പെടാൻ കുറച്ച് സമയമെടുക്കുമെന്ന്…എനിക്കേറ്റവും ഇഷ്ടപ്പെട്ടത് Nousheer ന്റെ പോസ്റ്റാണ്. ” നല്ലതാണേൽ ചങ്ക് പറിച്ച് കട്ടക്ക്, മറിച്ചാണേൽ വലിച്ച് കീറി തേച്ചൊടിക്കും”ഇതൊരു ഭയങ്കര വെല്ലുവിളി തന്നെ…..എന്തായാലും ഞാൻ തോൽക്കാനില്ല….

അല്ലെങ്കിലും ഇത്രയും പേർ കൂടെ നിൽക്കുമ്പോൾ എങ്ങിനെയാ തോൽക്കാനാവുക.
ഞാനീ വെല്ലുവിളി സന്തോഷത്തോടെ സ്വീകരിക്കുന്നു….
“എന്നാ ഒന്ന് നോക്കിക്കളയാം…”പിന്നെ ഒരു കാര്യം Sajith അടക്കം പലരും ചോദിച്ചു “കലക്ടർ ബ്രോ” എന്നു വിളിച്ചോട്ടേയെന്ന്… അത് വേണ്ട….
അത് ശരിയുമല്ല…. ആ പേര് പ്രശാന്തിന് മാത്രം കൊടുക്കുക….
അതിന് പകരം ആരോ പറഞ്ഞത് പോലെ “ജോസേട്ടാ “… യെന്ന് വിളിച്ചോളൂ… മറ്റെന്തെങ്കിലും നിങ്ങൾക്ക് തോന്നിയാൽ അതുമാകാം. എന്തായാലും bro വേണ്ട.ഞാനെന്നും കോഴിക്കോട്ടെ സാധാരണക്കാരുടെയൊപ്പമുണ്ടാകും…നൗഷീറെ… നിങ്ങളുടെയൊക്കെ ചങ്കും കൊണ്ടേ ഞാൻ പോകൂ….പിന്നെ മാറ്റിപ്പറയല്ലേ…

LEAVE A REPLY