‘പുലിമുരുക’നിലെ ആക്ഷന്‍രംഗങ്ങളുടെ മേക്കിങ് വീഡിയോ കാണാം

0

ബ്രഹ്മാണ്ഡ ചിത്രം ‘പുലിമുരുകനിലെ ‘  ആക്ഷന്‍രംഗങ്ങളെ കോര്‍ത്തിണക്കിയുള്ള മേക്കിങ് വീഡിയോ പുറത്തിറങ്ങി. ഡ്യൂപ്പ് ഇല്ലാതെയാണ് അതിസാഹസികമായ പല രംഗങ്ങളിലും മോഹന്‍ലാല്‍ അഭിനയിച്ചത്.
സംവിധായകന്‍ വൈശാഖും ചിത്രത്തിന്റെ പലഘട്ടങ്ങളില്‍ ജീവന്‍ പണയം വെച്ചുള്ള ആക്ഷന്‍ ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ മേക്കിങ് വീഡിയോയില്‍ ആണ് ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇത് വരെ മലയാള സിനിമ പരിചയിച്ചിട്ടില്ലാത്ത കഥാപശ്ചാത്തലവുമായി ഒരുക്കിയ ‘പുലിമുരുകന്‍’ മനുഷ്യനും പുലിയും തമ്മിലുള്ള ജീവിതത്തിന്റെയും പോരാട്ടത്തിന്റെയും കഥപറയുന്നു. കൊച്ചിയിലും, കല്ലാര്‍കുട്ടി, പൂയംകുട്ടി തുടങ്ങിയ വനപ്രദേശങ്ങളിലും വിയറ്റ്‌നാം, തായ് ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലുമായാണ് പുലിമുരുകന്‍ ചിത്രീകരിച്ചത്.വീഡിയോ കാണാം.