മലേഷ്യയും ചൈനയും നാവിക പ്രതിരോധ മേഖലയില്‍ ഒന്നിക്കുന്നു

0

മലേഷ്യയും ചൈനയും രണ്ട് കൊല്ലത്തേക്ക് നാവിക പ്രതിരോധമേഖലയില്‍ ഒന്നിക്കുന്നു. സമുദ്രത്തീരത്തെ ഉദ്യമങ്ങള്‍ക്കായുള്ള നാല് കപ്പലുകള്‍ ഉടമ്പടി പ്രകാരം ചൈന മലേഷ്യയ്ക്ക് നിര്‍മ്മിച്ച് നല്‍കും. മലേഷ്യന്‍ പ്രധാനമന്ത്രി നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇപ്പോള്‍ ചൈനയിലാണ്.

മലേഷ്യന്‍ പാം ഓയില്‍ ചൈനയിലേക്ക് ഇറക്കുമതി ചെയ്യാനും ധാരണയായിട്ടുണ്ട്. എയര്‍ ഏഷ്യയും മലേഷ്യ എയര്‍ലൈന്‍സും നേരിട്ട് ചൈനയിലേക്ക് കൂടുതല്‍ സര്‍വീസ് നടത്തുന്നതിനും തീരുമാനമായി. ചൈനയുടെ കണ്‍സ്ട്രക്ഷന്‍ ബാങ്കിന് ചൈനയില്‍ ബാങ്കിംഗ് ലൈസന്‍സ് നല്‍കും. മലേഷ്യയില്‍ ചൈനയുടെ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന റെയില്‍ പാളത്തിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണിത്.

malaysia-china