ഭീകരവാദം നേരിടാന്‍ മലേഷ്യയില്‍ ഇനി ആന്‍റി ടെറര്‍ ഫോഴ്സ്

0
anti-terror force

മലേഷ്യയില്‍  ഭീകരവാദ ഭീഷണികള്‍ക്കെതിരെ പോരാടാന്‍ ആന്‍റി ടെറര്‍ ഫോഴ്സ്. മലേഷ്യന്‍ പ്രധാനമന്ത്രി നജിബ് റസാഖാണ് ഇക്കാര്യം അറിയിച്ചത്. പോലീസ്, പട്ടാളം, മാരിടൈം എന്‍ഫോഴ്സ്മെന്‍റ് ഫോഴ്സ് എന്നിവയില്‍ നിന്നുള്ളവരെയാണ്  ഈ യൂണിറ്റില്‍ ഉള്‍പ്പെടുക. 170 പേരടങ്ങുന്നതാണ് സംഘം. ഇതില്‍ 17 പേര്‍ ഉന്നത ഉദ്യോഗസ്ഥരായിരിക്കും. കരയില്‍ നിന്നുംകടലില്‍ നിന്നും വ്യോമമാര്‍ഗ്ഗവും ഉള്ള ആക്രമണങ്ങളെ ചെറുക്കാനുള്ള ശക്തി സംഘത്തിനുണ്ടാകും.  ഭീകരവാദത്തെ ചെറുക്കാന്‍ മലേഷ്യ പല മാര്‍ഗ്ഗങ്ങളും കൈക്കൊണ്ടിട്ടുണ്ടെങ്കിലും പല സൈന്യങ്ങളുടെ സേവനം ഏകോപിപ്പിച്ചിട്ടുള്ള ഒരു ഉദ്യമം ഇതാദ്യമാണ്.

Malaysia has launched an anti-terror unit, comprising officers from the police, armed forces and the Malaysian Maritime Enforcement Agency, to act as first responders to local terror threats