അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം MH370 90 ദിവസത്തിനുള്ളിൽ കണ്ടെത്തും

1

ദുരൂഹതകള്‍ മാത്രം അവശേഷിപ്പിച്ചു നാലു വർഷം മുൻപ് കാണാതായ മലേഷ്യൻ വിമാനം എംഎച്ച് 370 നു വേണ്ടി  വീണ്ടും തിരച്ചിൽ. ഴിഞ്ഞ ജനുവരിയിൽ അവസാനിപ്പിച്ച തിരച്ചിൽ ഫെബ്രുവരി ഏഴിന് പുനരാരംഭിക്കാനാണ് നീക്കം. അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന കടൽ പര്യവേക്ഷണ കമ്പനിയായ ഓഷ ഇൻഫിനിറ്റിയാണ് വിമാനം അന്വേഷിക്കുന്നത്. ഡർബണിൽ നിന്ന് പുറപ്പെട്ട കപ്പൽ ഫെബ്രുവരി 7 ന് പെർത്തിൽ എത്തും.

പുതിയ അന്വേഷണത്തിന് 90 ദിവസമാണ് കാലാവധി പറഞ്ഞിരിക്കുന്നത്. 90 ദിവസത്തിനുള്ളില്‍ വിമാനം കണ്ടെത്തുന്നില്ലെങ്കിൽ മലേഷ്യൻ സർക്കാർ ഫീസ് നൽകില്ല. തിരച്ചിൽ ആരംഭിച്ച 90 ദിവസത്തിനുള്ളിൽ വിമാനം കണ്ടെത്തിയാൽ 90 ദശലക്ഷം ഡോളർ കമ്പനിക്കു ലഭിക്കുകയും ചെയ്യും. MH370 കണ്ടെത്തുന്നതിന് അത്യാധുനിക സോണാർ സ്കാനിംഗ് ഉപകരണമാണ് ഉപയോഗിക്കുക.

2014 മാർച്ച് എട്ടിനാണ് മലേഷ്യൻ എയർലൈൻസ് അപ്രത്യക്ഷമായത്. ക്വാലാലംപൂരിൽ നിന്ന് ബീജിങ്ങിലേക്ക് പോയ വിമാനത്തിൽ 239 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനം കണ്ടെത്താനായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരച്ചിലാണ് നടത്തിയത്. വിമാനം കണ്ടെത്താനായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരച്ചിലാണ് ഇതുവരെ നടത്തിയിരിക്കുന്നത്.