മലേഷ്യന്‍ വിമാനം എംഎച്ച് 370 ഇപ്പോഴും ഇരുള്‍മറയില്‍ തന്നെ; നിലവിലെ ശ്രമവും പരാജയപ്പെട്ടാല്‍ തെരച്ചില്‍ അവസാനിപ്പിക്കും

0

900 കോടി ചിലവിട്ടുള്ള തിരച്ചിലുകള്‍ വിഫലമാക്കി ഇപ്പോഴും കാണാതായ   മലേഷ്യന്‍ വിമാനം എംഎച്ച് 370 ഇരുള്‍മറയില്‍ .രണ്ട് വര്‍ഷം മുമ്പ് കാണാതായ വിമാനത്തിനായുള്ള തിരച്ചിലുകള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ അധികൃതര്‍ .

നിലവിലെ ശ്രമവും പരാജയപ്പെട്ടാല്‍ തെരച്ചില്‍ തല്‍ക്കാലത്തേക്ക് അവസാനിപ്പിക്കുമെന്ന് മലേഷ്യന്‍, ചൈനീസ്, ഓസ്‌ട്രേലിയന്‍ അധികൃതര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു കഴിഞ്ഞു .2014 മാര്‍ച്ച് എട്ടിനാണ് 239 പേരുമായി യാത്രതിരിച്ച എംഎച്ച് 370 വിമാനം കാണാതായത്.തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രണ്ട് വര്‍ഷമായി നടന്ന അണ്ടര്‍വാട്ടര്‍ തെരച്ചിലിനായി ഇതിനകം 135 മില്യണ്‍ യുഎസ് ഡോളര്‍ ചെലവിട്ടു(ഏകദേശം 906 കോടി ഇന്ത്യന്‍ രൂപ). 1.2 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തായിരുന്നു തെരച്ചില്‍.അത് ഫലം കാണാതെ വന്നതോടെ മറ്റു പ[പ്രദേശങ്ങളിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചിരുന്നു . പതിനായിരം ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് ഇപ്പോള്‍ തെരച്ചില്‍ നടക്കുന്നത്. ഇതിനിടയില്‍ വിമാനത്തിന്റെ എന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ ആഫ്രിക്കന്‍ തീരത്ത്‌  അടിഞ്ഞിരുന്നു. എന്നാല്‍  വിമാനം എവിടെയാണ് തകര്‍ന്നു വീണത് എന്നത് സംബന്ധിച്ച് വിവരം നല്‍കാന്‍ ഈ അവശിഷ്ടങ്ങള്‍ക്ക് സാധിച്ചിരുന്നില്ല.

ഓസ്‌ട്രേലിയക്കടുത്ത് തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നുവീണ വിമാനം മൈലുകളോളം ഒഴുകിയിട്ടുണ്ടാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത് . എന്തായാലും നാള്‍ക്കുനാള്‍ ദുരൂഹതകള്‍ വര്‍ധിച്ചതല്ലാതെ കൂടുതല്‍ വിവരങ്ങള്‍ ഇത് വരെ ലഭ്യമായില്ല എന്നാണ് കരുതപെടുന്നത് .തിരച്ചിലുകള്‍ നിര്‍ത്തി വെയ്ക്കാന്‍ ആണ് തീരുമാനം എന്നിരുന്നാലും വിമാനം എവിടെയാണ് ഉള്ളതെന്നത് സംബന്ധിച്ച വിശ്വസീനയ വിവരം ലഭിച്ചാല്‍ തെരച്ചിലിനായുള്ള നടപടികള്‍ തുടര്‍ന്നും ഉണ്ടാകും എന്നാണു അധികൃതര്‍ നല്‍കുന്ന ഉറപ്പ് .എംഎച്ച് 370 വിമാനത്തെ കുറിച്ച് ഇതുവരെ ലഭ്യമായ എല്ലാ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും അറിയുന്നു .