സിംഗപ്പൂര്‍ കൈരളി കലാ നിലയം അവതരിപ്പിക്കുന്ന പുതിയ നാടകം മനസ്സാക്ഷി ഏപ്രില്‍ 22ന് അരങ്ങിലെത്തുന്നു. നാഷണല്‍ യുണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിന്‍റെ യുസിസി തീയേറ്ററില്‍ (NUS UCC Theatre) ആണ് നാടകം അരങ്ങേറുന്നത്

സിംഗപ്പൂരിലെ മുന്‍കാല നാടകനടനും സംവിധായകനുമായ ഡി സുധീരന്‍ ആണ് ‘‘മനസ്സാക്ഷി” സംവിധാനം ചെയ്യുന്നത്. രചന, ജി ജയകുമാര്‍. സിംഗപ്പൂരിലെ പ്രതിഭാധനരായ അഭിനേതാക്കള്‍ “മനസ്സാക്ഷി”യില്‍ അണിനിരക്കുന്നു..

അഭിനേതാക്കള്‍: വിദ്യാരാജ്, ജിബു ജോര്‍ജ്ജ്, ജിത്തു മോഹന്‍, ഐശ്വര്യ നായര്‍, നന്നിതാ മേനോന്‍, റോജി ജോര്‍ജ്ജ്, കൃഷ്ണ കൈലാസ്, സുനിത നായര്‍, ബിനൂപ്. പിന്നണിയില്‍: രമേഷ് കര്‍മ്മ (ആര്‍ട്ട് ഡയറക്ഷന്‍), ഗാന  രചന: എംകെവി രാജേഷ്, സംഗീതം: മിഥുന്‍ രാജ്, ഗായിക: സിതാര.

1955-ല്‍ പ്രവര്‍ത്തനം ആരംഭിച്ച സിംഗപ്പൂര്‍ കൈരളി കലാ നിലയം, സിംഗപ്പൂരില്‍ 250-ല്‍ ഏറെ നാടകാവതരണങ്ങള്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറേക്കാലം നിഷ്‌ക്രിയാവസ്ഥയില്‍ ആയിരുന്ന സംഘടന കഴിഞ്ഞ വര്‍ഷം ഒരുപറ്റം ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ പുനര്‍ജ്ജീവിപ്പിച്ചിരുന്നു.   അതോടൊപ്പം അരങ്ങേറിയ “കണ്ണാടി” എന്ന നാടകം വന്‍ വിജയമായിരുന്നു. പ്രേക്ഷകരുടെ നിസ്തുലപിന്തുണ മനസ്സാക്ഷിയ്ക്കും ലഭിക്കുമെന്ന വിശ്വാസത്തിലാണ് കൈരളി പ്രവര്‍ത്തകര്‍..

For tickets, contact:  9238 7443 / 9138 1540 / 8693 1813

More information : www.fb.com/KairaleeKalaNilayam | [email protected]