73 ടെലിവിഷൻ ചാനലുകളുടെയും 24 എഫ്എം റേഡിയോ സ്‌റ്റേഷനുകളുടെയും ലൈസൻസ് കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം റദ്ദാക്കി.

0

73 ടിവി ചാനലുകളുടെയും 24 എഫ്എം സ്റ്റേഷനുകളുടെയും ലൈസന്‍സ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം റദ്ദാക്കി. 9 ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. സര്‍ക്കാരുമായുള്ള വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടികാട്ടിയാണ് റദ്ദാക്കല്‍ നടപടി.

സർക്കാർ മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റ് ടിവി,മോഹ്യ പഞ്ചാബി,കീ ടിവി തുടങ്ങി 116 മാധ്യമങ്ങളുടെ ലൈസൻസ് കേന്ദ്രസർക്കാർ റദ്ദാക്കിയത്.ഇതിനൊക്കെ പുറമെ 9 പത്രങ്ങളുടെയും അവയുടെ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും പ്രസിദ്ധീകരണാനുമതിയും തടഞ്ഞിട്ടുണ്ട്.

കൂടാതെ 24 എഫ്എം ചാനലുകളുടെയും ലൈസന്‍സ് മന്ത്രാലയം റദ്ദാക്കി. 6 സ്വകാര്യ പ്രക്ഷേപകരുടെയാണ് റദ്ദാക്കിയ എഫ്എം ചാനലുകള്‍. സര്‍ക്കാരുമായി ഒപ്പിട്ട അനുമതി കരാറിലെ(ജിഒപിഎ) വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് ലൈസന്‍സ് റദ്ദാക്കിയത്. 42 സ്വകാര്യ പ്രക്ഷേപകര്‍ക്കും 196 കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷനുകള്‍ക്കുമാണ് മന്ത്രാലയം രാജ്യത്ത് അനുമതി നല്‍കിയിട്ടുള്ളത്.  പത്രമാധ്യമങ്ങൾക്ക് മാനദണ്ഡങ്ങൾ കർശനമാക്കുന്നതിനുള്ള നീക്കങ്ങളും സർക്കാർ തുടങ്ങിക്കഴിഞ്ഞു.