പുതിയ കാര്‍ വാങ്ങുമ്പോള്‍ അത് പാര്‍ക്ക്‌ ചെയ്യാന്‍ ഇടമുണ്ടോ ?; ഇല്ലെങ്കില്‍ ഇതൊന്നു ശ്രദ്ധിച്ചോളൂ

0

ദിനംപ്രതി പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുകയാണ് . ഒരു വീട്ടില്‍ തന്നെ ആളുകളുടെ എണ്ണം അനുസരിച്ചാണ് ഇപ്പോള്‍ കാറുകള്‍ എന്ന് പറയാതെ വയ്യ.ആവശ്യത്തിനു പാര്‍ക്കിംഗ് സ്ഥലം ഇല്ലെങ്കില്‍ പോലും കാറുകള്‍ വാങ്ങുന്നതില്‍ പലരും ഒട്ടും പിന്നിലല്ല .പുതിയ കാര്‍ വാങ്ങുമ്പോള്‍ പഴയ കാര്‍ കാര്‍ പോര്‍ച്ചിനു പുറത്തിടും .അല്ലെങ്കില്‍ റോഡിനു ഓരം ചേര്‍ത്തിടും .എന്നാല്‍ വാഹനം വാങ്ങാനൊരുങ്ങുന്നവർക്കു പുതിയ മാനദണ്ഡവുമായി കേന്ദ്ര സർക്കാർ. പുതിയ വാഹനം വാങ്ങുമ്പോൾ അതു പാർക്ക് ചെയ്യാൻ സ്ഥലമുണ്ടെന്നതു വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം .ഈ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ വാഹനം രജിസ്റ്റർ ചെയ്യാൻ കഴിയൂ. നിർദേശം വൈകാതെ പ്രാബല്യത്തിൽവരുമെന്നാണു സൂചന.

രാജ്യത്തെ വാഹനപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണു കേന്ദ്ര സർക്കാറിന്റെ പുതിയ തീരുമാനമെന്നു നഗര വികസന മന്ത്രി വെങ്കയ്യ നായ്ഡു പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി ഉടൻ ചർച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.2015 മാർച്ചിലെ കണക്കു പ്രകാരം ദില്ലിയിൽ മാത്രം 26 ലക്ഷം കാറുകളാണുള്ളത്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും വാഹന സാന്ദ്രത ഇത്രയുമൊക്കെത്തന്നെയാണ്. അന്തരീക്ഷ മലിനീകരണമടക്കമുള്ള പ്രശ്നങ്ങൾ ഇതുമൂലം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് വാഹനപ്പെരുപ്പത്തിനു തടയിടാനുള്ള നീക്കം.