മലയാള സിനിമയക്ക് ഒരു പുതിയ സംവിധായക കൂടി

0

‘മൈ സ്റ്റോറി’യുമായി ഒരു പുതിയ സംവിധായിക കൂടി മലയാളത്തില്‍ ചുടുറപ്പിക്കുന്നു. റോഷ്നി ദിനകറാണ് യൂറോപ്യന്‍ പശ്ചാത്തലത്തിലുള്ള സിനിമയുമായി മലയാള സിനിമാ രംഗത്തേക്ക് എത്തുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെ കാലമായി ക്യാമറയ്ക്ക് പിന്നില്‍ റോഷ്നി സജീവമാണ്.കോസ്റ്റ്യൂം ഡിസൈനറാണ് റോഷ്നി. 2006ല്‍ കര്‍ണ്ണാടക സര്‍ക്കാരിന്‍റെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരവും റോഷ്നിയെ തേടിയെത്തി.

13138811_962168383896443_7495966501699108728_n
എന്നു സ്വന്തം മൊയ്തീനു ശേഷം പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മൈ സ്റ്റോറി. ജനുവരിയില്‍ ചിത്രം റിലീസ് ചെയ്യും. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും. ഷാന്‍ റഹ്മാന്‍റേതാണ് സംഗീതം. പരിണീത, ത്രീ ഇഡിയറ്റ്സ് എന്നീ ചിത്രങ്ങളുടെ സൗണ്ട് എന്‍ജിനീയറായ ബിശ്വദീപ് ചാറ്റര്‍ജിയും മൈസ്റ്റോറിയുടെ പിന്നണിയിലുണ്ട്.

14040034_1040465466066734_5897545748476899628_n

LEAVE A REPLY