പുതിയ നിയമം; കുവൈത്തിലെ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ ജോലി നഷ്ടമാകുമെന്ന ആശങ്കയില്‍

0
Horse head oil pump in the field

പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയതോടെ കുവൈത്തിലെ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ ജോലി നഷ്ടമാകുമെന്ന ആശങ്കയില്‍. കുവൈറ്റിൽ എഞ്ചിനിയർ ആയി ജോലി നോക്കണമെങ്കിൽ കുവൈറ്റ് എഞ്ചിനിയേഴ്‌സ് സൊസൈറ്റിയിൽ നിന്നുമുള്ള നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) വേണമെന്ന പബ്ലിക്ക് അഥോറിറ്റി ഫോർ മാൻപവറിന്റെ പുതിയ ഉത്തരവാണ് മലയാളി എഞ്ചിനിയർമാരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.

താമസാനുമതി (ഇഖാമ) പുതുക്കാന്‍ കുവൈത്ത് സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്‌സി (കെഎസ്ഇ) ന്റെ എന്‍ഒസി നിര്‍ബന്ധമാക്കിയതാണു വ്യവസ്ഥകളില്‍ ഒന്ന്. ഇന്ത്യയിലെ നാഷനല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷനില്‍ (എന്‍ബിഎ) റജിസ്റ്റര്‍ ചെയ്ത കോളജുകളില്‍ പഠിച്ചവര്‍ക്കേ കെഎസ്ഇ അംഗീകാരം നല്‍കൂ. എന്‍ബിഎ നിലവില്‍ വന്ന 2014നു മുന്‍പ് കല്‍പിത, സ്വകാര്യ സര്‍വകലാശാലകളില്‍നിന്നു ബിരുദം നേടിയവരാണു പ്രശ്‌നത്തിലായിരിക്കുന്നത്.

എൻഒസി നൽകാതെ ഒരു എഞ്ചിനീയർമാരുടെയും ഇഖാമ പുതുക്കി നൽകരുതെന്നാണ് ലേബർ ഡിപ്പാർട്ട്‌മെന്റിന് നൽകിയിരിക്കുന്ന നിർദ്ദേശം.

നാട്ടിലെ അക്കാദമിക് യോഗ്യത സംബന്ധിച്ച എൻഒസിയാണ് എഞ്ചിനിയറായി ജോലി നോക്കാൻ ഇവർ കെഇസിയിൽ നിന്ന് വാങ്ങി എടുക്കേണ്ടത്. ദി നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻബിഎ) ഉള്ള സ്ഥാപനത്തിൽ പഠിച്ചവർക്ക് മാത്രം ഇഖാമ പുതുക്കി നൽകിയാൽ മതിയെന്നാണ് പുതിയ നിർദ്ദേശം. എൻബിഎ അക്രഡിറ്റഡ് സ്ഥാപനങ്ങളുടെ ലിസ്റ്റും ഇവർ പുറത്ത് വിട്ടിട്ടുണ്ട്. എന്നാൽ കേരളത്തിൽ പ്രവർത്തിക്കുന്ന മിക്ക കോളേജുകൾക്കും എൻബിഎ അക്രഡിറ്റഡ് അല്ല. ഇതാണ് ഇവർക്ക് വിനയായിരിക്കുന്നത്. എഐസിടിഇ, യുജിസി അംഗീകാരമുള്ള സ്ഥാപനങ്ങളാണ് കേരളത്തിലെ മിക്കവയും. ഇതോടെ കേരളത്തിലെ എഞ്ചിനിയർമാർക്ക് വൻ തിരിച്ചടിയയാരിക്കുകയാണ്.

കേരളത്തിലെ 80 എഞ്ചിനീയറിങ് കോളേജുകളിൽ 18 എണ്ണം മാത്രമാണ് അവർ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തിലെ കോളേജുകളും ഇതിനേ പറ്റി ബോധവാന്മാരല്ല. കുവൈറ്റിലുള്ള 80 ശതമാനം എഞ്ചിനിയർ വിസക്കാരും എൻബിഎ അക്രഡിറ്റഡ് കോളേജുകളിൽ പഠിച്ചവരല്ല. അതുകൊണ്ട് തന്നെ ഇവർക്ക് കെഎസ്ഇയിൽ നിന്നും ഒരു കാരണവശാലും എൻഒസി ലഭിക്കുകയും ഇല്ല. ഇത് ലഭിക്കാതെ ഇക്കാമ പുതുക്കാനും സാധ്യമല്ല. അതിനിടെ, പ്രശ്‌നപരിഹാരത്തിനു സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് (ഇന്ത്യ) കുവൈത്ത് ചാപ്റ്റര്‍, കുവൈത്ത് സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്‌സ് ചെയര്‍മാനു കത്തയച്ചിട്ടുണ്ട്.