“ആ നോട്ടുകളിൽ നാനോ ജിപിഎസ് ഇല്ല” ആർ ബി ഐ

0

500, 1000 നോട്ടുകൾ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യക്കാരെ ഞെട്ടിക്കുന്നതിനും മുമ്പേ വരാനിരിക്കുന്ന 2000 രൂപയുടെ നോട്ടുകളിൽ നാനോ ജി പി എസ് ചിപ്പുകൾ ചേർത്തിട്ടുണ്ടെന്നും തറ നിരപ്പിൽ നിന്ന് 120 മീറ്റർ താഴെ വരെ അവ ശേഖരിച്ചു വച്ചിരിക്കുന്നത് കണ്ടെത്താനാകുമെന്നുമൊക്കെ വാട്ട്‌സാപ്പിൽ പരന്നപ്പോൾ തന്നെ ജനം ഞെട്ടിയിരുന്നു. സീ ന്യൂസ് പോസ്റ്റ് പോലെയുള്ള മുഖ്യധാരാ മാധ്യമങ്ങൾ വരെ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുകയും ചെയതു. എന്നാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000-ത്തിന്‍റെ നോട്ടുകളെക്കുറിച്ച് പുറത്തിറക്കിയ ഒദ്യോഗിക വിശാദാംശങ്ങളിൽ ഈ ജി പി എസ് ചിപ്പുകളെക്കുറിച്ച്‌ പരാമർശമൊന്നും ഇല്ല. നിറം കൊണ്ടും രൂപം കൊണ്ടും വ്യത്യസ്തമായിരിക്കുന്ന ഈ നോട്ടിൽ മംഗൾയാന്റെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ നോട്ടിനെക്കുറിച്ചുള്ള വിശദാംശങ്ങളിൽ പുതിയ സെക്യുരിറ്റിയെക്കുറിച്ചോ ട്രാക്കിങ് ഫീച്ചറുകളെക്കുറിച്ചോ ഒന്നും ആർ ബി ഐ പറയുന്നില്ല. ഇത്തരമൊരു സാങ്കേതികവിദ്യ അവതരിപ്പിക്കുകയാണെങ്കിൽ സ്വാഭാവികമായും ആർ ബി ഐ അക്കാര്യം പരസ്യപ്പെടുത്തുക തന്നെ ചെയ്യും. പക്ഷേ കള്ളപ്പണം തടയാനുള്ള മാർഗമാണ് ഈ സാങ്കേതികവിദ്യ എന്നതിനാൽ സർക്കാർ ഈ വിവരം മറച്ചുവയ്ക്കുകയാണെന്ന ഒരു മറുവാദവും ഉണ്ട്.