നോക്കിയ 3310 ഇന്ത്യയിലെത്തി; കളര്‍പാമ്പും ക്യാമറയും ഈടുനില്‍ക്കുന്ന ബാറ്ററിയും; വില അറിയേണ്ടേ

0

നോക്കിയ 3310, ഈ പേര് മിക്കവര്‍ക്കും ഒരു നൊസ്റ്റാള്‍ജിയയാണ്. മൊബൈല്‍ വിപ്ലവം ആരംഭിച്ച കാലത്ത് ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപെട്ട മോഡല്‍ ആയിരുന്നു നോക്കിയ 3310. കാലക്രമേണ വിപണിയില്‍ പുത്തന്‍ മോഡലുകളുടെ കുത്തൊഴുക്കില്‍ നോക്കിയ  3310 പിന്തള്ള പെട്ട് എങ്കിലും  3310നോടുള്ള സ്നേഹം കൊണ്ട് മിക്കവാറും ഈ മോഡല്‍ ഒരു ഓര്‍മ്മപോലെ സൂക്ഷിച്ചു.

എന്നാല്‍ ഇതാ ഏറെ കാലത്തിനു ശേഷം നോക്കിയ 3310 യുടെ പരിഷ്കരിച്ച മോഡൽ ഔദ്യോഗികമായി ഇന്ത്യയിൽ പുറത്തിറക്കി. നോക്കിയ ഫോണുകളുടെ വിൽപനയ്ക്ക് അനുമതിയുളള എച്ച്എംഡി ഗ്ലോബൽ ആണ് ഇന്ത്യൻ വിപണികളിലും ഫോൺ എത്തിക്കുന്നത്. മോഡലിന്‍റെ പേരു പോലെ തന്നെ 3310 രൂപയാണ് എച്ച്എംഡി ഗ്ലോബല്‍ പുറത്തിറക്കുന്ന നോക്കിയ 3310 വില. ചുവപ്പ്, മഞ്ഞ, നീല, ഗ്രേ എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണയിലെത്തുന്നത്. ജൂണ്‍ മാസത്തോടെ ഫോണ്‍ വിപണിയിലെത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മെയ് 18നു തന്നെ ഇന്ത്യന്‍ വിപണയില്‍ സജീവമാകാന്‍ നോക്കിയ 3310 തയ്യാറായിരിക്കുകയാണ്. ഏറെ സ്വീകാര്യത നേടി സ്നേക്ക് ഗെയിമും ഫോണിലുണ്ടാകും.

22 മണിക്കൂറോളം തുടർച്ചയായി സംസാരിക്കാൻ ശേഷിയുള്ളതാണ് ബാറ്ററി. സ്റ്റാൻഡ് ബൈ മോഡിൽ ഒരു മാസവും ഉപയോഗിക്കാം. പഴയ നോക്കിയ 3310 ന്റെ അതേ മോഡലിൽതന്നെയാണ് പുതിയ പതിപ്പും ഇറക്കിയിരിക്കുന്നത്. 16 എംബി ഇന്റേണൽ സ്റ്റോറേജുണ്ട്. ഇരട്ട സിം ആണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. ക്യാമറയും ഉണ്ട്. രണ്ടു മെഗാപിക്സൽ കാമറയാണ് 3310 ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്യാമറയ്ക്ക് എൽഇഡി ഫ്ലാഷ് ലഭ്യമാണ്. മൈക്രോ എസ്ഡി കാർഡ് മറ്റൊരു വലിയ പ്രത്യേകതയാണ്. പഴയ 3310 ന്റെ ഏറ്റവും മികച്ച ഫീച്ചറുകളിൽ ഒന്നായ പാമ്പ് ഗെയിമിന്റെ പരിഷ്കരിച്ച പതിപ്പ് പതിയ ഹാൻഡ്സെറ്റിലും ലഭ്യമാണ്. ഹെഡ്ഫോൺ ജാക്ക്, സിംഗിൾ, ഡ്യുവൽ സേവനം, 16 എംബി സ്റ്റോറേജ്, 32 ജിബി വരെ ഉയർത്താം, എഫ്എം റേഡിയോ, എംപി ത്രീ പ്ലേയർ, 2ജി കണക്റ്റിവിറ്റി എന്നിവ പ്രധാന ഫീച്ചറുകളാണ്