മലേഷ്യയില്‍ ചൈനയുടെ ആണവറിയാക്ടര്‍ വരുന്നു

0
nuclear reactor

മലേഷ്യ, തായ്ലാന്‍റ് എന്നിവിടങ്ങളില്‍ ചൈനയുടെ ആണവ റിയാക്ടറുകള്‍ വരുന്നു. 2030ഓടെ 50000 മെഗാവാട്ടിന്‍റെ അമ്പതിലധികം റിയാക്ടറുകള്‍ ഒമ്പത് രാജ്യങ്ങളിലായി നിര്‍മ്മിക്കാനാണ് ചൈനയുടെ പദ്ധതി.
അടുത്ത പതിനഞ്ച് വര്‍ഷങ്ങള്‍ക്കകം ചൈന ലോകത്തിലെ ഏറ്റവും വലിയ ആണവ ശേഷിയുള്ള രാജ്യമായി മാറുമെന്ന് വേള്‍ഡ് ന്യൂക്ലിയര്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. 2020 ഓടെ ഫ്രാന്‍സിനെ മറികടന്ന് ആണവ റിയാക്ടറുകളുടെ കാര്യത്തില്‍ ചൈനരണ്ടാമത് എത്തുമെന്നും അസോസിയേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലുണ്ട്. 48.4 ഗിഗാവാട്ട് ശേഷിയുള്ള 20 റിയാക്ടറുകള്‍ ചൈനയില്‍ നിര്‍മ്മിക്കുന്നുണ്ടെന്നും ഡബ്ല്യു.എന്‍.എ ചൂട്ടിക്കാട്ടുന്നു.