ഓള്‍ഡ് മങ്കിന്റെ സൃഷ്ടാവ് അന്തരിച്ചു ; കപില്‍ മോഹന്റെ അന്ത്യം ഹൃദയാഘാതം മൂലം

0

മദ്യപാനികളുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളിലൊന്നായ ‘ഓള്‍ഡ് മങ്കി’ന്റെ സ്രഷ്ടാവ് കപില്‍ മോഹന് (88) ഹൃദയാഘാതത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ അന്തരിച്ചു. മുന്‍നിര മദ്യനിര്‍മാണ കമ്പനിയായ മോഹന്‍ മീക്കിന്‍സ് ലിമിറ്റഡിന്റെ ചെയര്‍മാനും മനേജിങ് ഡയറക്ടറുമായിരുന്നു.

ഒരു ഘട്ടത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്ന ഏറ്റവും വലിയ വിദേശ മദ്യമെന്ന ഖ്യാതി ഓള്‍ഡ് മങ്കിനായിരുന്നു. എന്നിരുന്നാലും അടുത്ത കാലത്ത് ഇതിന്റെ വില്‍പ്പനയില്‍ വന്‍ ഇടിവ് വന്നിരുന്നു. 2015 റിപ്പോര്‍ട്ട് പ്രകാരം 2010 ലെയും 2014 ലെയും കണക്കുകളില്‍ 54 ശതമാനമായിരുന്നു വില്‍പ്പനയില്‍ ഇടിവ്.മദ്യവില്‍പ്പനയ്ക്ക് പുറമേ മോഹന്‍ മീകിന്‍ മാള്‍ട്ട്, ഹൗസ്, ഗ്‌ളാസ് ഫാക്ടറികള്‍, പ്രഭാത ഭക്ഷണം, ജ്യൂസുകള്‍ പോലെ പഴങ്ങള്‍ ഉള്‍പ്പെട്ടെ ഉല്‍പ്പന്നങ്ങളും മോഹന്‍ മീകന്റെതായി പുറത്തുവന്നിരിക്കുന്നത്.കപില്‍ മോഹനെ 2010ല്‍ രാഷ്ട്രം പദ്മശ്രീ നല്‍കി ആദരിച്ചു. സ്തുത്യര്‍ഹ സേവനത്തിനുള്ള വിശിഷ്ടസേവാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

LEAVE A REPLY