പത്മാവതിയ്ക്ക് മലേഷ്യ പ്രദര്‍ശനാനുമതി നിഷേധിച്ചു

0

ഇന്ത്യ മാത്രമല്ല ഒടുവില്‍ മലേഷ്യയും പദ്മാവതിയെ തഴഞ്ഞു. പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മില്‍ ഇല്ലാത്ത പ്രണയം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നതായിരുന്നു ഇന്ത്യയില്‍ പദ്മാവതിയ്ക്ക് പാരയായതെങ്കില്‍ സിനിമയുടെ കഥാഗതി മുസ്ലിം ജനത കൂടുതലുള്ള മലേഷ്യയുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് മലേഷ്യന്‍ സെന്‍സര്‍ഷിപ്പ് ബോര്‍ഡ് (എല്‍പിഎഫ്) ആണ് റിലീസിംഗ് നിഷേധിച്ചു.

പതിനാറാം നൂറ്റാണ്ടിലെ കവി മാലിക് മൊഹമ്മദ് ജയാസിയുടെ കവിതയായ ‘പത്മാവത്’ നെ ആസ്പദമാക്കി സഞ്ജയ് ലീലാ ബന്‍സാലി ഒരുക്കിയ സിനിമ അഭിമാനത്തെ മുറിപ്പെടുത്തുന്നു എന്നായിരുന്നു കര്‍ണിസേനയുടെ ആരോപണം. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. സിനിമയുടെ മലേഷ്യന്‍ വിതരണക്കാര്‍ എല്‍പിഎഫിന് മുന്നില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. ലോകത്തുടനീളം റിലീസ് ചെയ്ത ചിത്രങ്ങള്‍ നിരോധിച്ച ചരിത്രമുള്ളവരാണ് മലേഷ്യ.

LEAVE A REPLY