മുത്തുച്ചിപ്പിയുടെ ഉള്ളിൽ മനോഹരമായ മുത്തുകൾ ഉണ്ടാകുന്നത് എങ്ങനെ ആണെന്ന് അറിയുമോ ?

0

മുത്തുച്ചിപ്പിയുടെ ഉള്ളിൽ മനോഹരമായ മുത്തുകൾ ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് അറിയുമോ ? മുത്തുച്ചിപ്പിയുടെ തോടിനകത്തു നിന്നെടുക്കുന്ന നവരത്നങ്ങളിലൊന്നാണ് മുത്ത്. പേൾ ഓയിസ്റ്റർ എന്ന് വിളിക്കുന്ന പിക്റ്റാഡ എന്ന ജീനസ്സിൽ ഉള്ള ഓയിസ്റ്ററുകളിൽ നിന്ന് ആണ് പ്രധാനമായും മുത്തുകൾ ശേഖരിക്കുന്നത്. മുത്തുച്ചിപ്പിക്കു പുറം കവചം ആയി കാത്സ്യം ഷെല്ലുകളും ഉള്ളിൽ മാന്റിൽ എന്ന് വിളിക്കുന്ന മൃദുല മാംസവും ഉണ്ട്. ഷെല്ലുകളെ പുസ്തകത്തിന്റെ പുറം ചട്ടയും മാന്റിലിനെ ഉള്ളിൽ ഉള്ള പേപ്പറുകൾ ആയും സങ്കല്പിക്കാം പക്ഷെ മാന്റിൽ അതീവ മൃദുലവും ലോലവും ആയ ഭാഗമാണ്.

ഇനി മാന്റിലിന്റെ ഉള്ളിലോട് ഏതെങ്കിലും അന്യ പദാർഥം വന്നു ചേർന്നു എന്ന് കരുതുക . ഇത് മുത്തുച്ചിപ്പി ശ്വാസിക്കാൻ വേണ്ടിയോ, ഭക്ഷണം കഴിക്കാൻ വേണ്ടിയോ ഷെൽ വാൽവ് തുറന്നു വച്ചപ്പോൾ ആകാം. വരുന്ന അന്യ പദാർഥം ചെറു മണ്ണ് തരികൾ , ചെറു ജീവികൾ, അവശിഷ്ടങ്ങൾ , മുത്തുച്ചിപ്പിയുടെ ശരീരത്തിൽ നിന്ന് തന്നെ ഉള്ള ഏതെങ്കിലും അടർന്നു വീണ ഭാഗങ്ങൾ തുടങ്ങി എന്തും ആകാം. ഇത് മാന്റിൽ എന്ന മൃദുല കോശഭാഗങ്ങളിൽ വലിയ അസ്വസ്ഥത ഉണ്ടാക്കും അതിൽ നിന്ന് രക്ഷപ്പെടാൻ ഈ അന്യ പദാർഥത്തെ പൊതിഞ്ഞു വയ്ക്കാൻ ഒരു പേൾ സാക്ക് നിർമ്മിക്കും.

മുത്തുച്ചിപ്പിയുടെ ഉള്ളിൽനിന്നും പുറപ്പെടുവിക്കുന്ന സ്രവം വഴി അന്യ പദാർത്ഥത്തിൽ നെയ്കർ അഥവാ ‘മുത്തിന്റെ ജനനി ‘ ആലാപനം ചെയ്യുന്നു. ഇതിൽ നിന്നു ക്രമേണ വർഷങ്ങൾ കൊണ്ട് അത് ഒരു മുത്ത് ആയി മാറുന്നു. ഇനി മുത്തുകളുടെ കൃഷിയിൽ മുത്തുച്ചിപ്പിയുടെ ഉള്ളിൽ കൃത്രിമമായി മറ്റ് മുത്തുച്ചിപ്പിയിൽ നിന്ന് എപിത്തിലിയം കോശങ്ങൾ ഗ്രാഫ്റ്റ് ചെയ്തു പിടിപ്പിച്ചും മുത്തുകളെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നത് ആണ്.

മുത്തുച്ചിപ്പിയുടെ സ്പീഷ്യസ് മുത്ത് രൂപപ്പെട്ട സാഹചര്യങ്ങൾ എന്നിവ മുത്തിന്റെ നിറവും ഗുണവും വിലയും എല്ലാം നിർണ്ണയിക്കും. അടിസ്ഥാനപരമായി മുത്ത് ഒരു കാത്സ്യം കാർബനൈറ്റ് നിർമിതി ആണ്. മുത്തുച്ചിപ്പിയിൽ കടക്കുന്ന മഴത്തുള്ളികളിൽ നിന്ന് ആണ് മുത്ത് ഉണ്ടാക്കുന്നത് എന്നൊരു വിശ്വാസമുണ്ട് ഇത് പക്ഷെ പൂർണ്ണം ആയും തെറ്റ് ആണ്.