കരളലിയിക്കുന്ന ഈ ചിത്രത്തിന് പിന്നിലൊരു കഥയുണ്ട്; ഒരു കൊടുംക്രൂരതയുടെ കഥ

0

വാലിനു തീപിടിച്ചോടുന്നൊരു തല്ലയാന, അമ്മയുടെ പിന്നാലെ ദേഹം മുഴുവന്‍ പടര്‍ന്നു പിടിച്ച തീയുമായി അലറി കൊണ്ടോടുന്ന ഒരു കുഞ്ഞു ആനകുട്ടി. സാങ്ച്വറി വന്യജീവി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ചിത്രമാണിത്. എന്നാല്‍ നൊമ്പരപ്പെടുത്തുന്ന ഈ ചിത്രത്തിന് പിന്നിലൊരു കഥയുണ്ട്, മനുഷ്യന്റെ ക്രൂരതയുടെ കഥ.

അമച്വര്‍ ഫോട്ടോഗ്രാഫറായ ബപ്ലബ് ഹസ്‌റയാണു നരകം ഇവിടെയാണ് എന്ന് അടിക്കുറിപ്പോടെ ചിത്രം പങ്കുവച്ചത്. കാടിറങ്ങിയ ആനകള്‍ നാട്ടില്‍ എത്തുന്നതു തടയാന്‍ എന്ന പേരിലാണ് ഇത്രയും വലിയ ക്രൂരത കാണിക്കുന്നത്. കാടിറങ്ങിയെത്തുന്ന ആനകള്‍ക്കു നേരേ പ്ലാസ്റ്റിക്ക് കൂടിനുള്ളില്‍ പെട്രോള്‍ നിറച്ച ശേഷം തീ കൊളുത്തി എറിയുക ചിലരുടെ വേലയാണ്. അങ്ങനെയൊരു ക്രൂരതയുടെ ഫലമാണ് ഈ അമ്മയും കുഞ്ഞും അനുഭവിക്കുന്നത്.പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഞെട്ടലോടെയാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. പശ്ചിമബംഗാള്‍, അസം, ബീഹാര്‍, ചത്തീസ്ഗഢ് എന്നിവിടങ്ങിളില്‍ വന്യ ജീവികള്‍ക്കെതിരെ കൊടും ക്രൂരതയാണ് അരങ്ങേറുന്നത് എന്ന് ഇതില്‍ നിന്നു വ്യക്തമാണ് എന്ന് ഫോട്ടോഗ്രാഫര്‍ ഹസ്‌റ പറയുന്നു.