ഈ പിസ വെറും പിസ അല്ല; വില ഒരു ലക്ഷത്തി നാല്‍പ്പതിനായിരം രൂപ; ഒരു ചെറിയ പീസ് ഒന്നു രുചിച്ചു നോക്കണമെങ്കില്‍ പതിനാലായിരം രൂപ

0

പിസ ഇഷ്ടമല്ലാത്തവര്‍ കുറവാണ്. പല രൂപത്തിലും രുചി വൈവിദ്ധ്യങ്ങളിലുമായി പിസ ലോകമെങ്ങും പ്രശസ്തമാണ്.24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ ഐസിങ്ങോട് കൂടിയ പിസയെ കുറിച്ചു കേട്ടിട്ടുണ്ടോ.

സ്വര്‍ണ്ണം അലങ്കാരമായല്ല,കഴിയ്ക്കാവുന്ന രൂപത്തിലാണ് ഇതില്‍ ചേര്‍ത്തിരിയ്ക്കുന്നത്.പക്ഷെ ഈ അപൂര്‍വ്വമായ പിസ എല്ലാവര്ക്കും താങ്ങാവുന്ന വിലയിലല്ല ലഭ്യമാകുന്നത്. രണ്ടായിരം ഡോളര്‍ അതായത് ഒരുലക്ഷത്തി നാല്പ്പതിനായിരത്തോളം രൂപയാണ് ഈ പിസയുടെ വില.ഒരു ചെറിയ പീസിന് പതിനാലായിരം രൂപയും ഒന്ന് രുചിച്ച് നോക്കാന്‍ നാലായിരം രൂപയുമാണ് ഈ പിസയ്ക്ക്.ബ്ലാക്ക് ചോക്കലെയ്റ്റ് പൈയില്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത ചീസ് ചേര്‍ത്താണ് ഇത് നിര്‍മ്മിച്ചിരിയ്ക്കുന്നത്.

ഈ പിസ നിര്‍മ്മിച്ചിരിയ്ക്കുന്നത് ന്യൂയോര്‍ക്ക് ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റ്ലെ  സൌത്ത് സീപോര്‍ട്ട് സ്ട്രീറ്റിലുള്ള ഇന്ടസ്ട്രി കിച്ചന്‍ റസ്റ്റോറന്റ് ആണ്.ദ ഫാന്‍സ എന്നാണു ഈ ലക്ഷ്വറി പിസയ്ക്ക് നല്‍കിയിരിയ്ക്കുന്ന പേര്.

LEAVE A REPLY