ഇംഗ്ലീഷ് പാടവത്തില്‍ ഇന്ത്യയ്ക്ക് 22-മത് സ്ഥാനം ,ചൈന 39-മത്

0

FF എജ്യൂക്കേഷന്‍ നടത്തിയ പഠനപ്രകാരം ഇംഗ്ലീഷ് പാടവത്തില്‍ ഇന്ത്യയ്ക്ക് 22-മത് സ്ഥാനം .കഴിഞ്ഞ വര്‍ഷത്തെ റാങ്കിങ്ങില്‍ ഇരുപതാം സ്ഥാനത്തായിരുന്ന ഇന്ത്യ രണ്ട് സ്ഥാനം പിറകോട്ടു പോയതായി പഠനം തെളിയിക്കുന്നു .എന്നാല്‍ 49-മത് സ്ഥാനത്തായിരുന്ന ചൈന പുതിയ കണക്കുകള്‍ പ്രകാരം 39-മത് സ്ഥാനത്ത് എത്തിയിരിക്കുന്നു .

ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് ചൈന കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായി ബെയ്ജിംഗ് വൃത്തങ്ങള്‍ പറയുന്നു .അതുകൊണ്ട് വരും വര്‍ഷങ്ങളിലും ഇംഗ്ലീഷ് വിദ്യാഭ്യാസം കൂടുതല്‍ ആളുകളിലേക്ക്‌ എത്തിക്കുവാന്‍ ചൈന മുന്‍കൈയെടുത്തിട്ടുണ്ട്.ഏഷ്യയില്‍ ഇംഗ്ലീഷ് പാടവത്തില്‍ സിംഗപ്പൂര്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ മലേഷ്യ രണ്ടാം സ്ഥാനത്തും ,ഫിലിപ്പൈന്‍സ് മൂന്നാം സ്ഥാനത്തും ഇന്ത്യ നാലാം സ്ഥാനത്തുമെത്തി.ഏകദേശം 10 ലക്ഷം പേരെ പങ്കെടുപ്പിച്ചു നടത്തിയ സര്‍വേയുടെ ഫലമാണ്‌ സ്വീഡിഷ് ആസ്ഥാനമായ കമ്പനി പുറത്തുവിട്ടിരിക്കുന്നത്.