ലോകത്തിലെ ഏറ്റവും വലിയ പൂ വിരിയുന്നത് മലേഷ്യയിലാണെന്ന് അറിയാമോ?

0

മലേഷ്യയിലെ റാഫ്ലിസീയ എന്ന ഇനം പുഷ്പമാണ് ലോകത്ത് വച്ചേറ്റവും വലിയ പുഷ്പം. പൂവിരിഞ്ഞ് കഴിഞ്ഞാല്‍ ഇതിന് ഏകദേശം 100സെന്റീമീറ്റര്‍ നീളം വരും. ലോകത്തിലെ ഏറ്റവും വലിയ ഈ പുഷ്പം റഫ്ലേഷ്യ ആർനോൾഡി ജനുസ്സിൽപ്പെടുന്ന ചെടിയില്‍ വിരിയുന്ന പുഷ്പമാണ്. അഞ്ച് ഇതളുകളുള്ള പൂവാണിത്. റഫ്ലേഷ്യയ്ക്ക് 15 കിലോ വരെ ഭാരമുണ്ടാകും.
വലിപ്പത്തില്‍ മുമ്പനാണെങ്കിലും ഇതിന്റെ മണം അസഹനീയമാണ്. മലേഷ്യയിലെ ശവം നാറി പൂവാണിതെന്ന് പറയാം. കാരണം ഇതിന്റെ ദുര്‍ഗന്ധം കാരണം മലേഷ്യക്കാര്‍ ഇതിനെ വിളിക്കുന്നത് corpse flower എന്നാണ്. ഈ മണമാണ് ശലഭങ്ങളെ ആകര്‍ഷിക്കുന്നത്. ഇലയോ, തണ്ടോ ഇല്ലാത്ത റഫ്ലേഷ്യ ഒരു പരാദസസ്യവുമാണ്.  മലേഷ്യയിലെ മഴക്കാടായ ബോര്‍ണിയോ പോലുള്ള പ്രദേശങ്ങളിലാണ് ഈ സസ്യം ധാരാളമായി കാണപ്പെടുന്നത്. തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപുകളായ മലായ് ഉപദ്വീപ്,  സുമാത്ര, ഫിലിപ്പീൻസിലും ഈ പുഷ്പം കണ്ട് വരുന്നു.

ഇന്തോനേഷ്യയിലെ മഴക്കാടുകളിൽ, 1818-ൽ നടന്ന പര്യവേഷണത്തിലെ അംഗമായ ഡോ. ജോസഫ് ആർനോൾഡിനോയാണ് ഈ ജനുസ്സ് കണ്ടെത്തിയതെന്ന് ചരിത്രം പറയുന്നു. സർ തോമസ് സ്റ്റാംഫേഡ് റഫ്ലസിന്റെ നേതൃത്വത്തിലായിരുന്നു അന്നത്തെ ആ പര്യവേഷണം. തോമസ് സ്റ്റാംഫോർഡ് റഫ്ലസിന്റെ ബഹുമാനാർത്ഥമാണ് പൂവിന് ‘റഫ്ലേഷ്യ’ എന്ന പേര് നല്കിയത്. മലേഷ്യയിലെ സഭ സംസ്ഥാനത്തിന്റെയും തായ്‌ലൻഡിലെ സുരത്താനി പ്രവിശയുടെയും സംസ്ഥാന പുഷ്പമാണ് റഫ്ലേഷ്യ.