3000 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന അപൂര്‍വ്വപുഷ്പം

0

3000 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന പുഷ്പത്തെ പറ്റി കേട്ടിട്ടുണ്ടോ ?യൂട്ടാന്‍ പൊലുവോ (Youtan poluo)എന്നാണു ഈ അപൂര്‍വപുഷ്പത്തിന്റെ നാമം . ബുദ്ധന്‍റെ പുനര്‍ജന്മം ഉണ്ടാകുമ്പോള്‍ മാത്രമാണ് ഈ പൂ പൂക്കുന്നത് എന്നാണു വിശ്വാസം .ബുദ്ധന്‍റെ അമരത്വത്തിന്‍റെ പ്രതീകമാണ് ഈ പുഷ്‍പം എന്നാണു മിത്ത് .

ചൈനയില്‍ ഈ പുഷ്‍പം അറിയപ്പെടുന്നത് ഉദുംബര എന്നാണ്. ഈ വാക്ക് സംസ്‍കൃതമാണ്. ശുഭസൂചനയുടെ പ്രതീകമെന്നാണ് ഇതിനര്‍ഥം. അവസാനമായി ഈ പുഷ്പം 2010ല്‍ ആണ് പുഷ്പിച്ചത് എന്നാണ് കരുതപെടുന്നത് .ചൈന തായ്‌ വാന്‍ , കൊറിയ എന്നീ രാജ്യങ്ങളില്‍ ആണ്  ഈ പുഷ്പം കണ്ടു വരുന്നത് .മിത്തുകളുടെ വിശ്വാസ്യത കണക്കിലെടുക്കാന്‍ കഴിയില്ലെങ്കിലും ഈ പുഷ്‍പം അത്യപൂര്‍വമാണെന്ന കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ക്കും സംശയമില്ല. ഭൂമിയില്‍ അത്യപൂര്‍വങ്ങളില്‍ അപൂര്‍വ്വം തന്നെയാണ് ഈ പുഷ്പം എന്ന് ശാസ്ത്രലോകവും തറപ്പിച്ചു പറയുന്നുണ്ട് .ഇതിനു ചന്ദനസുഗന്ധം ആണെന്നത് മറ്റൊരു അപൂര്‍വതയാണ് ..Youtan Poluo -2