കാണാതായ മലേഷ്യൻ വിമാനം കണ്ടെത്തുന്നവർക്ക് പാരിതോഷികം

0

മൂന്ന് വർഷം മുന്പ് കാണാതായ മലേഷ്യൻ വിമാനം എംഎച്ച് 370 കണ്ടെത്തുന്നവർക്ക് മലേഷ്യൻ സർക്കാറിന്റെ പാരിതോഷികം!.

കഴിഞ്ഞ ദിവസമാണ് വിമാനത്തിനായുള്ള തിരച്ചിൽ നിറുത്തുന്നതായി മലേഷ്യ പ്രഖ്യാപിച്ചത്.പടിഞ്ഞാറൻ ആസ്ട്രേലിയയിൽ 46,000 മൈൽ ദൂരം തെരഞ്ഞിട്ടും ഒന്നും കണ്ടെത്തിയില്ലെന്നും അതിനാൽ തെരച്ചിൽ അവസാനിപ്പിക്കുന്നു എന്നുമാണ് ജോയിന്‍റ് ഏജൻസി കോഡിനേഷൻ സെന്‍റർ ഇക്കഴിഞ്ഞ ദിവസം   അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാരിതോഷികം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായിരിക്കുന്നത്. 2014 മാര്‍ച്ച് എട്ടിന് കൊലാലംപൂരിൽ നിന്നും ബെയ്ജിങ്ങിലേക്ക് 227 യാത്രക്കാരും പന്ത്രണ്ട് ജീവനക്കാരുമായി പുറപ്പെട്ട വിമാനം 2014 മാർച്ച് 8-നാണ് കാണാതായത്.

തെരച്ചിലിനായി 160 മില്യണ്‍ യുഎസ് ഡോളറാണ്  ചെലവഴിച്ചത്. തെരച്ചില്‍ അവസാനിപ്പിക്കുന്നതോടെ മലേഷ്യന്‍ എയര്‍ലൈന്‍സിനെ സംബന്ധിച്ച നിഗൂഡത ഇനി ഒരിക്കലും ചുരുളഴാതെ തുടരും.