നൃത്തസംഗീത വിസ്മയമൊരുക്കി RP പൊന്നോണം

0

 

വുഡ് ലാന്ഡ്സ് : റിപബ്ലിക് പോളിടെക്നിക്കിലെ മലയാളികള്‍ അണിയിച്ചൊരുക്കിയ പൊന്നോണം 2012 സിംഗപ്പൂര്‍ നിവാസികള്ക്ക് ‌ നവ്യാനുഭൂതി പകര്ന്നു  .ഞായറാഴ്ച രാവിലെ 10.30-നു അഗോറ ഹാളില്‍ വച്ച് നടന്ന ഓണാഘോഷ ചടങ്ങുകള്ക്ക്  സിംഗപ്പൂര്‍ മലയാളീ അസോസിയേഷന്‍ പ്രസിഡന്റ്‌ ശ്രീ.പി .കെ കോശി മുഖ്യാതിഥിയായിരുന്നു .സിംഗപ്പൂരിലുള്ള വിവിധ മലയാളീ സംഘടനകളുടെ ഭാരവാഹികള്‍ ചടങ്ങിനു സാന്നിധ്യം വഹിച്ചു.തിരുവാതിരകളിയോടെ ആരംഭിച്ച പരിപാടികള്ക്ക്സ നിറഞ്ഞ സദസ്സിന്റെ പ്രോത്സാഹനം അവസാനം വരെയുണ്ടായിരുന്നു എന്നത് ഏറെ ശ്രദ്ധേയമായി .
 
പരിപാടിയുടെ ഇടയില്‍ അപ്രതീക്ഷിതമായി കടന്നു വന്ന പ്രസിദ്ധ നടനും നിര്മ്മായതാവുമായ സിദ്ധിഖ്‌ ഓണാഘോഷങ്ങള്ക്ക്ന ഇരട്ടിമധുരം നല്കി .ഇത്രെയും മനോഹരമായ ഒരു സദസ്സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും ഇതിനു അവസരം നല്കി യ നേവല്‍ ബേസ് കേരള ലൈബ്രറി,RP മലയാളീസ്‌ ഭാരവാഹികലോടുള്ള നന്ദിയും സിദ്ധിഖ്‌ അറിയിച്ചു. മലയാളികള്ക്ക്  പൈതൃകമായി ലഭിച്ച നമ്മുടെ പാരമ്പര്യവും സംസ്‌കാരവും തലമുറകളിലേക്ക് പകര്ന്നുര നല്കുപവാനുള്ള അവസരം ആണ് ഓണം ആഘോഷങ്ങള്‍ എന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു .എല്ലാവര്ക്കും  ഈദ്‌ ആശംസകള്‍ അര്പ്പി ച്ചതോടൊപ്പം തന്റെആ ജീവിതത്തിലെ മറക്കാനാകാത്ത പെരുന്നാള്‍ ആയിരുന്നു ഇതെന്നും ശ്രീ.സിദ്ധിഖ്‌ പറഞ്ഞു .
 
തുടര്ന്ന്  നടന്ന നൃത്തസംഗീത വിരുന്നിനു സിംഗപ്പൂരിലെ നാനാതുറകളിലുള്ള മലയാളികള്‍ ഒരേ മനസ്സോടെ പങ്കെടുത്തു.ആര്പ്പ്ന വിളിച്ചും നൃത്തം ചവിട്ടിയും കാണികള്‍ ഇതൊരു ഉത്സവമാക്കി മാറ്റി. .കോല്ക്കകളി ,അറവന മുട്ട് ,പരിചമുട്ട് ,ചെണ്ടമേളം എന്നിങ്ങനെ പ്രവാസികള്ക്ക്ന അന്യം നിന്ന് പോകുന്ന കലരൂപങ്ങളോടൊപ്പം നൂതനമായ സിനിമാറ്റിക് ഡാന്സു്കള്‍ ,സംഗീത വിരുന്ന് എന്നിവയെല്ലാം തികഞ്ഞ സംഘടനമികവു കൊണ്ടും കഠിനാധ്വാനം കൊണ്ടും മികച്ചുനിന്നു .
 
സിംഗപ്പൂരിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്ത്ഥി കളോടോപ്പം വിവിധ സംഘടനകളുടെ സാന്നിധ്യവും ചേര്ന്ന്പ്പോള്‍ റിപബ്ലിക് പോളിടെക്നിക് ഓണാഘോഷം മറക്കാനാകാത്ത ഒരു അനുഭവം ആയി മാറി.തുടര്ന്ന്  നടന്ന ഓണസദ്യയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന വടംവലി മല്സരത്തിലും ,ഫുട്ബാള്‍ ടൂര്ണ്മെന്റിലും മലയാളികള്‍ ആവേശപൂര്വംത പങ്കെടുത്തു വിജയിപ്പിച്ചു.  
 
പ്രവര്ത്തംനത്തിലും നടത്തിപ്പിലും അവതരണത്തിലും നിലവാരത്തിലും എന്നും മുമ്പില്‍ നില്ക്കു ന്ന RP മലയാളീസ്‌ , ഈ വര്ഷതവും സിംഗപ്പൂര്‍  മലയാളികള്ക്ക്  ഓണനാളുകളില്‍ ഒരുക്കിവച്ചിരുന്ന വിസ്മയങ്ങള്‍ ഏറെ ശ്രദ്ധേയമായി. സിംഗപ്പൂരിലെ ഏക വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഓണാഘോഷം എന്ന നിലയില്‍ RP പൊന്നോണം ഏറെ ശ്രദ്ധേയമായിട്ടുണ്ട് .പഠനത്തിന്റെ്യും പാര്ട്ട് ‌ ടൈം ജോലിയുടെയും തിരക്കിനിടയില്‍ കണ്ടെത്തിയ സമയം കൊണ്ട് അണിയിച്ചൊരുക്കിയ ഓണവിരുന്ന് സിംഗപ്പൂരിലെ ഓണഘോഷങ്ങളില്‍ മികച്ച ഒന്നായി മാറിയിരിക്കുന്നു . മറുനാട്ടിലെ മലയാളി സംഘടനകളുടെ ഓണാഘോഷ പരിപാടികളാണ് പ്രവാസികളുടെ ഗൃഹാതുരതകള്ക്കു  കൂടുതല്‍ മിഴിവേകുന്നത്.സിംഗപ്പൂരിലെ തിരക്കിട്ട ജീവിതത്തിലും ഓണത്തിന്റെഒ തനത് ആഘോഷം മലയാളികളോടൊപ്പം തന്നെ മറു രാജ്യങ്ങളിലെ ആളുകളിലെക്കും എത്തിക്കുവാന്‍ RP പൊന്നോണത്തിനു കഴിഞ്ഞിട്ടുണ്ട് എന്നതില്‍ സംശയമില്ല.